ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു; കെഎസ് ആര്‍ടിസി നിരത്തിലിറങ്ങില്ല

കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകള്‍, ചരക്ക് ലോറികള്‍ എന്നിവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് നിരത്തില്‍ ഇറങ്ങില്ല. ചൊവ്വാഴ്ച അര്‍ധരാത്രിവരെയും പണിമുടക്ക് നീളും. 
ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു; കെഎസ് ആര്‍ടിസി നിരത്തിലിറങ്ങില്ല

തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ദേശീയ വ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകള്‍, ചരക്ക് ലോറികള്‍ എന്നിവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് നിരത്തില്‍ ഇറങ്ങില്ല. ചൊവ്വാഴ്ച അര്‍ധരാത്രിവരെയും പണിമുടക്ക് നീളും. 

 കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കുന്നതിന് പുറമേ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. 

 പണിമുടക്ക് മൂലം എംജി, കലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ എല്ലാം നേരത്തേ മാറ്റിയിരുന്നു.ആരോഗ്യസര്‍വ്വകലാശാല നടത്താനിരുന്ന തിയറി പരീക്ഷകളും മാറ്റിയിരുന്നു. അതേസമയം വെറ്റിറിനറി സര്‍വ്വകലാശാലയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com