മോഷണം പോയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രാവുകള്‍; കള്ളന്മാരെ കണ്ട് പൊലീസും നാട്ടുകാരും ഞെട്ടി

കുമ്പളത്താണ് വലിയ വില വരുന്ന അലങ്കാര പ്രാവുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടാന്‍ തുടങ്ങിയത്
മോഷണം പോയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രാവുകള്‍; കള്ളന്മാരെ കണ്ട് പൊലീസും നാട്ടുകാരും ഞെട്ടി

തിനായിരക്കണക്കിന് വില വരുന്ന പ്രാവുകളെ മോഷ്ടിച്ച കുറ്റത്തിന് പിടിയിലായ കള്ളന്മാരെ കണ്ട് പൊലീസ് ആദ്യമൊന്ന് ഞെട്ടി. പിന്നെ നാട്ടുകാരും. എട്ടിലും ഒന്‍പതിലും പഠിക്കുന്ന സ്‌കൂള്‍ കുട്ടികളാണ് പ്രാവുകളെ മോഷ്ട്ക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. കുമ്പളത്താണ് വലിയ വില വരുന്ന അലങ്കാര പ്രാവുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കള്ളന്മാര്‍ വലയിലായത്. 

മയിലാടി ജോസഫിന്റെ മകന്‍ ജോയലിന്റെ 75,000 രൂപ വിലവരുന്ന നാല് അലങ്കാരപ്രാവുകള്‍ നഷ്ടപ്പെട്ടതാണ് ഒടുവില്‍ നടന്ന മോഷണം. ഇതോടെ നാട്ടുകാരും പൊലീസുകാരും പ്രാവുകള്ളനെ പിടിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുകയായിരുന്നു. നിരവധി പേരുടെ പ്രാവുകളാണ് കുട്ടികള്‍ കൈക്കലാക്കിയത്. ജോയലിന്റെ മൂന്ന് പ്രാവുകളെ തിരിച്ചുകിട്ടി. ഒരെണ്ണം ചത്തുപോയി എന്നാണിവര്‍ പറഞ്ഞത്. പ്രാവുകള്‍ തിരികെ കിട്ടിയതിനാലും കള്ളന്മാര്‍ കുട്ടികളായതിനാലും പരാതി ഒതുക്കി. എന്നാല്‍ ഇതിന് മുന്‍പ് പ്രാവ് നഷ്ടപ്പെട്ടവര്‍ക്കൊന്നും പ്രാവിനെ തിരികെ കിട്ടിയില്ല. പാലയ്ക്കാപ്പിള്ളില്‍ അനീഷിന്റെ നാല് പ്രാവുകളും ചക്കാലക്കല്‍ ബിനീഷ് സേവ്യറിന്റെ രണ്ട് പ്രാവുകളുമാണ് നഷ്ടമായത്. 

വളര്‍ത്തുന്നതിനും കൂട്ടുകാരില്‍ നിന്ന് മറ്റ് പ്രാവുകളെ മാറ്റി വാങ്ങാനുമാണ് കുട്ടികള്‍ മോഷണത്തിന് ഇറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com