രാഷ്ട്രപതി സന്ദര്‍ശനത്തിന്റെ സീക്രട്ട് ഫയല്‍ വാട്ട്‌സ്ആപ്പില്‍; സുരക്ഷാ രേഖ ചോര്‍ന്നത് പൊലീസ് ഗ്രൂപ്പുകളിലൂടെ

രാഷ്ട്രപതിയെ യാത്രയുടെ സ്‌കെച്ചും സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന രേഖ വാട്ട്‌സ്ആപ്പ് വഴിയാണ് പ്രചരിക്കുന്നത്
രാഷ്ട്രപതി സന്ദര്‍ശനത്തിന്റെ സീക്രട്ട് ഫയല്‍ വാട്ട്‌സ്ആപ്പില്‍; സുരക്ഷാ രേഖ ചോര്‍ന്നത് പൊലീസ് ഗ്രൂപ്പുകളിലൂടെ

തൃശ്ശൂര്‍: രാഷ്ട്രപതി സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച. കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി തയാറാക്കിയ സുരക്ഷാരേഖ ചോര്‍ന്നു. 'സീക്രട്ട്' എന്ന് തലക്കെട്ടുള്ള പോലീസ് രേഖയാണ് ചോര്‍ന്നത്. രാഷ്ട്രപതിയെ യാത്രയുടെ സ്‌കെച്ചും സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന രേഖ വാട്ട്‌സ്ആപ്പ് വഴിയാണ് പ്രചരിക്കുന്നത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ സമയത്താണ് ഇതു ചോര്‍ന്നത്. തിങ്കളാഴ്ചരാവിലെ മുതലാണ് രേഖ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഡ്യൂട്ടിക്കുള്ള എല്ലാ പോലീസുകാര്‍ക്കും നല്‍കുന്ന രേഖയാണിതെന്നും സുരക്ഷാഭീഷണിയില്ലെന്നും പോലീസ് പറയുന്നു.

കമ്മിഷണര്‍ യതീഷ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും ഇതില്‍ വിവരിക്കുന്നു. ഓരോ സ്ഥലത്തും എത്ര പോലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ടാകും, ആരാണ് നേതൃത്വം, രാഷ്ട്രപതിക്ക് ഏതൊക്കെ ഭാഗത്തുനിന്നാണ് സുരക്ഷാ ഭീഷണിയുള്ളത്, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ഘടന എന്നിവയെല്ലാം ചോര്‍ന്ന രേഖയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പരാതി നല്‍കാന്‍ ഒരുങ്ങുന്നതായാണ് സൂചന. പൊലീസ് ഗ്രൂപ്പുകളിലൂടെയാണ് രേഖ ചോര്‍ന്നതെന്നാണ് കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com