സെല്‍ഫിയെടുക്കാന്‍ കുട്ടിക്കൂട്ടം കൊടികുത്തി മലയില്‍ കയറി; വഴിതെറ്റി പാതിരാത്രി കാട്ടില്‍പ്പെട്ടുപോയ സംഘത്തെ മൊബൈല്‍ ഫ്‌ലാഷില്‍ കണ്ടെത്തി പൊലീസ്

മാര്‍ഗമൊന്നും കാണാതെ രാത്രി പത്തുമണിയോടെ കുട്ടികള്‍ വീട്ടുകാരെ വിവരം അറിയിച്ചു
സെല്‍ഫിയെടുക്കാന്‍ കുട്ടിക്കൂട്ടം കൊടികുത്തി മലയില്‍ കയറി; വഴിതെറ്റി പാതിരാത്രി കാട്ടില്‍പ്പെട്ടുപോയ സംഘത്തെ മൊബൈല്‍ ഫ്‌ലാഷില്‍ കണ്ടെത്തി പൊലീസ്

സെല്‍ഫി എടുക്കാനുള്ള മോഹവുമായാണ് 11 അംഗ കുട്ടിക്കൂട്ടം കൊടികുത്തിമലയുടെ മുകളില്‍ കയറുന്നത്. ആഗ്രഹം പോലെ കിടുക്കന്‍ സെല്‍ഫിയൊക്കെ പിള്ളേര്‍ക്ക് കിട്ടി. പക്ഷേ കയറിയ പോലെ അത്ര എളുപ്പമായിരുന്നില്ല തിരിച്ചിറക്കം. ഇരുട്ടുവീണതോടെ വഴിതെറ്റി കാട്ടില്‍ അകപ്പെട്ടുപോയ കുട്ടി സംഘത്തിന് മലയിറങ്ങാന്‍ അവസാനം പൊലീസിന്റെ കൂട്ടുവേണ്ടിവന്നു. 

ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സെല്‍ഫി എടുക്കുന്നതിനായാണ് കാഞ്ഞിരംപാറ ഭാഗത്തുനിന്നുള്ള പ്ലസ് ടു എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ കൊടികൊത്തി മലയുടെ തുഞ്ചത്ത് കയറിയത്. മണ്ണാര്‍മല വഴിയായിരുന്നു മലകയറ്റം. മലമുകളില്‍ എത്തി കുട്ടികള്‍ സെല്‍ഫിയും എടുത്തു. അപ്പോഴേക്കും ഇരുട്ടു പരക്കാന്‍ തുടങ്ങിയിരുന്നു. അതോടെ തിരിച്ച് പോകാനുള്ള വഴി മനസിലാകാതെ കുട്ടികള്‍ കുഴങ്ങി. പിന്നെ മുന്നില്‍ കണ്ട വഴിയിലൂടെയായി യാത്ര. പക്ഷേ എത്തിപ്പെട്ടതോ മറ്റൊരു മലയിലെ കാട്ടിലും. അവസാനം തിരിച്ച് ഇറങ്ങാന്‍ മാര്‍ഗമൊന്നും കാണാതെ രാത്രി പത്തുമണിയോടെ കുട്ടികള്‍ വീട്ടുകാരെ വിവരം അറിയിച്ചു. 

വീട്ടുകാര്‍ ഉടനെ മേലാറ്റൂരിലെ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ പാതിരാത്രി നാട്ടുകാരും പൊലീസുകാരും കുട്ടികളേയും തേടി മലകയറി. സംഘങ്ങളായി തിരിഞ്ഞ് പലവഴിക്കായിരുന്നു രക്ഷാസംഘത്തിന്റെ യാത്ര. താഴെക്കോട്, അമ്മിനിക്കാട് ഭാഗങ്ങളില്‍ നിന്നുള്ള നാട്ടുകാരും കുട്ടികളെ തിരഞ്ഞിറങ്ങി. നില്‍ക്കുന്ന സ്ഥലം അറിയില്ലെന്ന് കു്ടടികള്‍ പറഞ്ഞതോടെ മൊബൈല്‍ ഫ്‌ലാഷ് തുടര്‍ച്ചയായി മിന്നിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. ഒടുവില്‍ അമ്മിനിക്കാട് മലയുടെ മറ്റൊരു ഭാഗത്തുനിന്ന് മൊബൈല്‍ ഫ്‌ലാഷ് മിന്നുതു കണ്ടെത്തിയ തിരച്ചില്‍ സംഘം പാതിരാത്രി ഏറെ ബുദ്ധിമുട്ടി അവിടെയെത്തിയാണ് കുട്ടികളെ മലയിറക്കിയത്. എ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com