ഓണത്തിന് ഏത്തക്കായ് വില നൂറ് കടക്കും; കായ വറുത്തത് അഞ്ഞൂറിലേക്ക് 

ഓണത്തിന് ഏത്തക്കായ് വില നൂറ് കടക്കും - കായ വറുത്തത് അഞ്ഞൂറിലേക്ക് -  കാലവര്‍ഷം ചതിച്ചതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ 
ഓണത്തിന് ഏത്തക്കായ് വില നൂറ് കടക്കും; കായ വറുത്തത് അഞ്ഞൂറിലേക്ക് 

കൊച്ചി: ഓണത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഏത്തക്കായയ്ക്കും പഴത്തിനും പൊന്നുവില. ഓണത്തോടടുക്കുമ്പോള്‍ 100 രൂപ കടക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഓണവിപണി മുന്നില്‍ക്കണ്ട് കൃഷിചെയ്ത ഏത്തവാഴകള്‍. കാറ്റിലും മഴയിലും നശിച്ചതാണ് ഏത്തക്കായുടെ വില റോക്കറ്റേറാന്‍ കാരണം. 

ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റായ മേട്ടുപ്പാളയത്തു നിന്നുള്ള വരവ് കുറഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.  ഓരോ ദിവസവും വില കൂടുന്ന പ്രവണതയാണ് വിപണിയിലുള്ളത്.ഉപഭോക്താക്കള്‍ വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടിലാണെങ്കിലും ഉത്പന്നത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് കര്‍ഷകര്‍. 

ഓണത്തോട് അനുബന്ധിച്ച് കായ വറുത്തത്, ശര്‍ക്കരവരട്ടി ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ തയാറാക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ സജീവമാണ്. കിലോയ്ക്ക് 370-400 രൂപവരെയാണ് കായ വറുത്തതിന്റെ നിലവിലെ വില. കായയുടെ വില കൂടിയാല്‍ ഇത് ഇനിയും ഉയരും. 90 ദിവസംവരെയെടുത്താണ് ഏത്തവാഴക്കുലകള്‍ മൂപ്പെത്തുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ശക്തമായ മഴയും കാറ്റും ഒന്നിച്ചെത്തിയതോടെ വാഴകള്‍ വ്യാപകമായി ഒടിഞ്ഞുനശിച്ചു.

ഓണത്തിന് മുന്നോടിയായി ഉപ്പേരി തയ്യാറാക്കുന്നതിനായി സംരംഭകര്‍ ഏത്തക്കുലകള്‍ മൊത്തമായി എടുക്കുന്നുണ്ട്. ഇതോടെ സാധാരണക്കാരന് ഏത്തക്കായ കിട്ടാത്ത അവസ്ഥയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com