കൃത്രിമ നിറങ്ങള്‍ അളവില്‍ കൂടുതല്‍; ടൈംപാസ് ലോലിപോപിന് നിരോധനം 

മഞ്ഞ, വെള്ള, ചുവപ്പ്, ബ്രൗണ്‍, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിൽ വിപണിയിലെത്തുന്ന ഇവ ചെ​ന്നൈ​യി​ലെ അ​ല​പ്പാ​ക്ക​ത്താ​ണ്  നിർമ്മിച്ചുവരുന്നത്
കൃത്രിമ നിറങ്ങള്‍ അളവില്‍ കൂടുതല്‍; ടൈംപാസ് ലോലിപോപിന് നിരോധനം 

തിരുവനന്തപുരം: കൃത്രിമ നിറങ്ങള്‍ കലര്‍ത്തി വിപണിയിലെത്തുന്ന ടൈംപാസ് ലോലിപോപ്പിന് സംസ്ഥാനത്ത് നിരോധനം. ഭക്ഷ്യസുരക്ഷാ പരിശോധനയിൽ അനുവദനീയമായ അളവിൽ കൂടുതൽ നിറങ്ങൾ കലർത്തുന്നതായി കണ്ടെത്തിയതിനാലാണ് നിരോധനം. കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഇവയുടെ വിൽപന പൂർണ്ണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവിറക്കിയത്. 

ഇവയുടെ ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടക്കാർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കു​ട്ടി​ക​ളും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ തി​ക​ഞ്ഞ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. മഞ്ഞ, വെള്ള, ചുവപ്പ്, ബ്രൗണ്‍, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിൽ വിപണിയിലെത്തുന്ന ഇവ ചെ​ന്നൈ​യി​ലെ അ​ല​പ്പാ​ക്ക​ത്താ​ണ്  നിർമ്മിച്ചുവരുന്നത്. 

നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരും വിൽപനക്കാരും കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും രാജമാണിക്യം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com