പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു;  കനത്ത കുത്തൊഴുക്ക്; അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

രണ്ടുദിവസം തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് വിലക്ക്
പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു;  കനത്ത കുത്തൊഴുക്ക്; അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കൊച്ചി: രണ്ടുദിവസം തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തികൂടിയതിനെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ പതിനൊന്നു മണി തൊട്ടെ സന്ദര്‍ശകരെ അധികൃതര്‍ വിലക്കി തുടങ്ങി. 

അതിരപ്പിള്ളി റോഡില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അതിനിടെ ജലനിരപ്പുയര്‍ന്നതിനാല്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകള്‍ തുറന്നു. കഴിഞ്ഞ ദിവസം ഉണ്ടായതിനേക്കാള്‍ കൂടുതലാണ് ജലത്തിന്റെ ഒഴുക്ക്. വെള്ളച്ചാട്ടത്തിനു താഴെ കൂടെയുള്ള പാലത്തില്‍ വാഹനങ്ങള്‍ കയറിയാല്‍ അപകടസധ്യത കണക്കിലെടുത്താണ് നടപടി. 

രണ്ടുദിവസം വിലക്ക് തുടരുമെന്നാണ് സൂചന. പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നീരൊഴുക്ക് ശക്തമായതിനാല്‍ ഡാം തുറന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. അതിരപ്പിള്ളി കാണാന്‍ വിലക്കുണ്ടെന്നറിഞ്ഞിട്ടും ജനങ്ങള്‍ ഒഴുകുന്നത് പൊലീസിനും വനംവകുപ്പിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com