മുഴുവന്‍ പാനലിലും പെണ്‍ സ്ഥാനാര്‍ത്ഥികള്‍; വിക്ടോറിയയില്‍ പുതിയ ചരിത്രമെഴുതി എസ്എഫ്‌ഐ

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍  മുഴുന്‍ പാനലിലും പെണ്‍കുട്ടികളെ മത്സരാര്‍ത്ഥികളായി പ്രഖ്യാപിച്ച് പാലക്കാട് വിക്ടോറിയ കോളജിലെ എസ്എഫ്‌ഐ.
മുഴുവന്‍ പാനലിലും പെണ്‍ സ്ഥാനാര്‍ത്ഥികള്‍; വിക്ടോറിയയില്‍ പുതിയ ചരിത്രമെഴുതി എസ്എഫ്‌ഐ

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍  മുഴുന്‍ പാനലിലും പെണ്‍കുട്ടികളെ മത്സരാര്‍ത്ഥികളായി പ്രഖ്യാപിച്ച് പാലക്കാട് വിക്ടോറിയ കോളജിലെ എസ്എഫ്‌ഐ. എണ്‍പത് ശതമാനം പെണ്‍കുട്ടുകള്‍ പഠിക്കുന്ന ക്യാമ്പസില്‍ ഇതുവരെ രണ്ടുസീറ്റുകള്‍ മാത്രമാണ് പെണ്‍കുട്ടുകള്‍ക്ക് റിസര്‍വേഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ പതിവ് മാറ്റിയാണ് മുഴുവന്‍ സീറ്റുകളിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്. 

1976ലാണ് കോളജില്‍ ഒരു പെണ്‍കുട്ടി യൂണിയന്‍ ചെയര്‍പേഴ്‌സണായത്. പിന്നീടുന്നുവരെ ആണ്‍മേല്‍ക്കോയ്മ തന്നെയായിരുന്നു. ഇത് തിരുത്തി കുറിക്കാനാണ് ഇത്തവണ മുഴുവന്‍ പാനലിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്- എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ബിനു സമകാലിക മലയാളത്തോട് പറഞ്ഞു. 

ഇക്കാലത്തെ പെണ്‍സമരങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണ് ഞങ്ങളുടെ ഈ പാനല്‍. അധികാര രാഷ്ട്രീയത്തിലൂടെ വിദ്യാര്‍ത്ഥിനികള്‍ മുന്നോട്ടുവരേണ്ടതുണ്ട്. കാലം മആവശ്യപ്പെടുന്ന അനിവാര്യതയാണത്. കേരള നിയമസഭയില്‍ പോലും വനിതാ പ്രാതിനിധ്യം കുറവാണ്. അതില്‍ മാറ്റം വരണമെങ്കില്‍ കലാലയ രാഷ്ട്രീത്തില്‍ നിന്നുതന്നെ ഇത്തരം ശ്രമങ്ങള്‍ തുടങ്ങണം- എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ഷിനോദ് പറയുന്നു. 

മൂന്നാംവര്‍ഷം മലയാളം ബിരുദ വിദ്യാര്‍ത്ഥിനി രസിതയാണ് എസ്എഫ്‌ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി. 16നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.13 സീറ്റുകളാണ് വിക്ടോറിയ കോളജിലുള്ളത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ചെയര്‍ പേഴ്‌സണ്‍ സ്ഥാനം കെഎസ്‌യു വിജയിച്ചിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് യൂണിയനിലേക്കും യൂണിവേഴ്‌സിറ്റി യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ പാനലിലേക്കും പെണ്‍കുട്ടികളെ നിര്‍ത്തി വിജയിപ്പിച്ച് എസ്എഫ്‌ഐ ചരിത്രം സൃഷ്ടിച്ചിരുന്നു. മുമ്പ് എറണാകുളം മഹാരാജാസ് കോളജില്‍ ഏഴ് പെണ്‍കുട്ടികളെ മത്സരിപ്പിച്ച് എസ്എഫ്‌ഐ മാതൃകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com