വിവാഹം കഴിക്കണം; വീട് അഭിവൃദ്ധിപ്പെടുത്തണം; അനീഷ് കൃഷ്ണന്റെ അടുത്തെത്തിയത് സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി

വിവാഹം കഴിക്കണം, വീട് അഭിവൃദ്ധിപ്പെടുത്തണം, അനീഷ് കൃഷ്ണന്റെ അടുത്തെത്തിയത് സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി
വിവാഹം കഴിക്കണം; വീട് അഭിവൃദ്ധിപ്പെടുത്തണം; അനീഷ് കൃഷ്ണന്റെ അടുത്തെത്തിയത് സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി


കമ്പകക്കാനം കൂട്ടക്കൊലയിലെ മുഖ്യപ്രതി അനീഷ് മന്ത്രവാദി കൃഷ്ണന്റെ വീട്ടിലെത്തിയത് സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നെന്ന് ഇടുക്കി എസ്പി കെബി വേണുഗോപാല്‍. അനീഷിന് വിവാഹം കഴിക്കാനും വീട് അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി കൃഷ്ണകുമാര്‍ എന്നായാളുടെ നിര്‍ദ്ദേശപ്രകാരമാണ് അനീഷ് എത്തുന്നത്. കൃഷ്ണകുമാറില്‍ നിന്ന് കൃഷ്ണന്‍ നേരത്തെ ഒന്നരലക്ഷം രൂപ കൈക്കലാക്കിയിരുന്നു. 

ഒരു ജെസിബി വാങ്ങിയാല്‍ പണക്കാരനാകുമെന്ന്് പറഞ്ഞായിരുന്നു ഒന്നരലക്ഷം വാങ്ങിയത്്. ഒരു ജെസിബി വാങ്ങിയതിന് പിന്നാലെ നാല് ജെസിബികള്‍ കൂടി വാങ്ങാനാകുമെന്നും കൃഷ്ണന്‍ പറഞ്ഞു. ഇതിനായി പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. അതോടെ അയാളും തകര്‍ന്നു. ആദ്യംകുറച്ചു ജോലി കിട്ടി. പിന്നീട് കൂടുതല്‍ വര്‍ക്കുകള്‍ കിട്ടാന്‍ വേണ്ടി കൃഷ്ണകുമാര്‍ കൃഷ്ണനെ കൊണ്ട് പൂജകള്‍ ചെയ്യിച്ചു. കെട്ടുപൂജ നടത്തിയാല്‍ മറ്റുള്ളവര്‍ക്ക് പണികിട്ടുന്നത് തടയാനാകുമെന്ന് കൃഷ്ണന്‍ അയാളെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് കൃഷ്ണന്‍ കൃഷ്ണകുമാറിന്റെ വീ്ട്ടിലുള്ളവരെ കൊണ്ട് ചരടുകെട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കൃഷ്ണനും അനീഷ് അടുത്ത സുഹൃത്തുക്കാളായി. പിന്നാലെ കൃഷ്ണകുമാറിന്റെ പരികര്‍മ്മിയായി അനീഷ് മാറുകയായിരുന്നു.

കേസില്‍ കൂടുതല്‍ പേര്‍ പങ്കാളികളുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളില്‍ നിന്നും കിട്ടിയ മൊഴി കൂടുതല്‍ പ്രതികളിലേക്ക് എത്തിക്കുന്നതല്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അനീഷിന്റെയും രണ്ടാം പ്രതി ലിബീഷിന്റെയും കൃഷ്ണന്റെയും കോള്‍ ഡീറ്റേയില്‍സ് പരിശോധിക്കും. ഇതിന് ശേഷം പ്രതികളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

മൃതദേഹം കുഴിച്ചുമൂടാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരും കേസില്‍ പ്രതിയാകും. പ്രതികളുമായി ആരെങ്കിലും സഹകരിച്ചുണ്ടെങ്കില്‍ ്അവരും പ്രതികളാകുമെന്നും എസ്പി വേണുഗോപാല്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് പങ്കില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com