ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് ? ; വ്യവസായ വകുപ്പ് ലഭിച്ചേക്കും

ബന്ധു നിയമന വിവാദത്തില്‍പ്പെട്ടാണ് ജയരാജന്‍ നേരത്തെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത് 
ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന് ? ; വ്യവസായ വകുപ്പ് ലഭിച്ചേക്കും

തിരുവനന്തപുരം : സിപിഎം നേതാവ് ഇ പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ചിങ്ങം ഒന്നിന് ജയരാജന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകുന്നതിന് മുമ്പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവെച്ച ജയരാജനെ മന്ത്രിസഭയില്‍ തിരികെ എത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. 

മന്ത്രിസഭയിലെ രണ്ടാമനായാകും ജയരാജന്‍ തിരികെ എത്തുക. നേരത്തെ ജയരാജന്‍ വഹിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ച് നാളെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com