കലിതുള്ളി മഴ; ഉരുൾപൊട്ടൽ, ഒറ്റപ്പെട്ട് വയനാട്

കനത്ത മഴയെ തുടർന്ന് വടക്കൻ ജില്ലകളിലെ മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും.
കലിതുള്ളി മഴ; ഉരുൾപൊട്ടൽ, ഒറ്റപ്പെട്ട് വയനാട്

വൈത്തിരി: കനത്ത മഴയെ തുടർന്ന് വടക്കൻ ജില്ലകളിലെ മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന്  പൊലീസ് സ്റ്റേഷൻ ഭാഗീകമായി തകർന്നു. സ്റ്റേഷനുള്ളിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണ്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പൊലീസ് സ്റ്റേഷന് സമീപമുള്ള ലക്ഷംവീട് കോളനിയിൽ ഒരു സ്ത്രീ മണ്ണിനടിയിൽപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 

റോഡിലേക്ക് മണ്ണ് ഒലിച്ച് എത്തിയതിനെ തുടർന്ന് കോഴിക്കോട്-മൈസൂർ പാതയിൽ വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. നേരത്തേ, കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. കോഴിക്കോട് 12 സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് വിവരം. വനമേഖലകളിലാണ് ഉരുൾപൊട്ടലുണ്ടായത്. കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരു കുട്ടിയെ കാണാതാകുകയും ചെയ്തു. ഒരു കാർ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്.  മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുൾപൊട്ടലുണ്ടായി. മഴ ശക്തമായതിനെ തുടർന്ന് ഇവിടങ്ങളിൽനിന്നും നിരവധി  കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com