കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജം; ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലെത്തി

കേന്ദ്രസേനയുടെ സഹായത്തോടൊപ്പം പൊലീസ്- ഫയര്‍ഫോഴ്‌സ് സേനകളെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്.
കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജം; ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലെത്തി

തിരുവനന്തപുരം:  കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മുഖ്യമന്ത്രി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി. കേന്ദ്രസേനയുടെ സഹായത്തോടൊപ്പം പൊലീസ്- ഫയര്‍ഫോഴ്‌സ് സേനകളെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. 

ദേശീയ ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളാണ് ഇന്ന് കേരളത്തിലെത്തിയിട്ടുള്ളത്. വയനാട്ടിലും കോഴിക്കോടും പാലക്കാടുമാണ് ഇവരെ നിയമിച്ചിട്ടുള്ളത്. കണ്ണൂരില്‍ നിന്നും കരസേനയുടെ ഒരു സംഘം പേര്യ ചുരം വഴി വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ കരസേനയുടെ രണ്ട് സംഘങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളിലുണ്ട്. 

നേവിയുടെ രണ്ട് സംഘങ്ങളും പ്രളയബാധിത പ്രദേശങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ കരസേനയുടെ മിലിട്ടറി എഞ്ചിനീയറിംഗ് ഗ്രൂപ്പിനെ സംസ്ഥാനത്തെത്തിക്കാന്‍ തീരുമാനമായി.ഇന്ന് അര്‍ധരാത്രിയിലും നാളെയുമായി സംഘം ഇടുക്കിയിലെത്തും.
 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com