കൊച്ചി ന​ഗരമധ്യത്തിലെ ഓടയിൽ യുവതിയുടെ മൃതദേഹം

ആ​ല​പ്പു​ഴ ക​ല​വൂ​ർ സ്വ​ദേ​ശി ഷൈ​ല​ജയു​ടെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഓ​ട​യി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ക​ല​വൂ​ർ സ്വ​ദേ​ശി ഷൈ​ല​ജയു​ടെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ബാ​ന​ർ​ജി റോ​ഡി​ൽ ക​ണ്ണം​കു​ന്ന​ത്ത് ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്ത് ഇ​ന്നു രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി ഓ​ട​യു​ടെ സ്ലാ​ബ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ഈ ​സ്ലാ​ബു​ക​ൾ​ക്കു​താ​ഴെ ഓ​ട​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി സ്ഥ​ല​ത്തു അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​യാ​ളാ​ണ് മരിച്ച സ്ത്രീയെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സ്ത്രീ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും സ്ലാ​ബ് ത​ക​ർ​ന്ന ഓ​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ​താ​ണെ​ന്ന മൊ​ഴി​യാ​ണു ല​ഭി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com