തുഷാറിനെ അനുനയിപ്പിക്കാന്‍ അമിത് ഷാ; ബിഡിജെഎസിന് എട്ട് സീറ്റുകള്‍ നല്‍കേണ്ടന്ന് സംസ്ഥാനഘടകം

ബിഡിജെഎസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയുമായുമായി ഇന്ന് ചര്‍ച്ച നടത്തും
തുഷാറിനെ അനുനയിപ്പിക്കാന്‍ അമിത് ഷാ; ബിഡിജെഎസിന് എട്ട് സീറ്റുകള്‍ നല്‍കേണ്ടന്ന് സംസ്ഥാനഘടകം


ന്യൂഡല്‍ഹി: കേരളത്തിലെ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയുമായുമായി ഇന്ന് ചര്‍ച്ച നടത്തും. ദില്ലിയില്‍ അമിത് ഷായുടെ വസതിയിലാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും ചര്‍ച്ചയാകും. ആറ്റിങ്ങല്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, പത്തനംതിട്ടയടക്കം എട്ട് ലോക്‌സഭാ സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെടുക.

എട്ടുസീറ്റുകള്‍ വേണമെന്ന ആവശ്യം ബിഡിജെഎസിന്റെ അംഗീകരിക്കരുതെന്നതാണ് സംസ്ഥാനഘടകം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക അമിത് ഷാ തന്നെയായിരിക്കും. പിഎസ് ശ്രീധരന്‍പിള്ള ബിഡിജെഎസ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ മുരളീധരവിഭാഗമാണ് ബിഡിജെഎസിനെതിരെ കരുക്കള്‍ നീക്കുന്നത്. 

കേരളത്തില്‍ ഒരു സീറ്റുലഭിക്കുക എന്നതിനാണ്  മുന്‍ഗണന നല്‍കുകയെന്നത് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാത രെഞ്ഞുടുപ്പ് ലക്ഷ്യമിട്ട് ആരെയും പിണക്കരുതെന്ന് പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തെരഞ്ഞടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മണ്ഡലത്തില്‍ സജീവമാകാനും നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com