മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 17 ആയി. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബിയുടെ അനുമതി

ഇടുക്കിയില്‍ മാത്രം മഴക്കെടുതിയില്‍ പത്തുപേരാണ് മരിച്ചത്. മലപ്പുറം നിലമ്പൂരില്‍ ഉരുള്‍ പൊട്ടി അഞ്ചു പേര്‍ മരിച്ചു
മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 17 ആയി. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബിയുടെ അനുമതി

കൊച്ചി :  ദുരന്തം വിതച്ച് സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കനത്ത മഴയില്‍ സംസ്ഥാനത്ത് മരണം പതിനേഴായി ഉയര്‍ന്നു. ഇടുക്കിയില്‍ മാത്രം മഴക്കെടുതിയില്‍ പത്തുപേരാണ് മരിച്ചത്. മലപ്പുറം നിലമ്പൂരില്‍ ഉരുള്‍ പൊട്ടി അഞ്ചു പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. വയനാട്ടിലും ഒരാള്‍ മരിച്ചു. 

കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉരുള്‍ പൊട്ടലും മഴക്കെടുതിയും രൂക്ഷമാണ്. നാലു ജില്ലകളിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. പാലക്കാട് നഗരത്തില്‍ താഴ്ന്ന പ്രദേശത്ത് വെള്ളം കയറി. കണ്ണൂര്‍ പഞ്ചാരക്കൊല്ലിയില്‍ പാലം ഒലിച്ചുപോയി. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. 


ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബി അനുമതി നല്‍കി. ഇടുക്കി, എറണാകുളം ജില്ല കളക്ടര്‍മാര്‍ക്ക് കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ കെഎസ്ഇബി തയ്യാറെന്ന് അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 2398.66 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 

ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടിരുന്നു. സെക്കന്‍ഡില്‍ 600 ഘന മീറ്റര്‍ ജലം
തുറന്നുവിട്ടിട്ടും ജലനിരപ്പ് താഴുന്നില്ല. ഷട്ടര്‍ കുടുതല്‍ തുറക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ആലുവ ശിവക്ഷേത്രവും മണല്‍പ്പുറവും വെള്ളത്തില്‍ മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. റവന്യൂമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com