ലോട്ടറി നറുക്കെടുപ്പ് ഇനി വീട്ടിലിരുന്ന് തത്സമയം കാണാം; സംപ്രേഷണ അവകാശം പാര്‍ട്ടി ചാനലിന് 

ലോട്ടറി നറുക്കെടുപ്പ് സ്റ്റുഡിയോയിലേക്ക് മാറ്റി ഷൂട്ട് ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്
ലോട്ടറി നറുക്കെടുപ്പ് ഇനി വീട്ടിലിരുന്ന് തത്സമയം കാണാം; സംപ്രേഷണ അവകാശം പാര്‍ട്ടി ചാനലിന് 


തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് തത്സമയം ജനങ്ങളില്‍ എത്തിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. നറുക്കെടുപ്പ് വേഗത്തിലാക്കാനും അത് ഉടനടി ജനങ്ങളില്‍ എത്തിക്കാനുമായി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ് ലോട്ടറി വകുപ്പ്. നറുക്കെടുപ്പ് തത്സമയം എത്തിക്കുന്നതിന് സിപിഎം പാര്‍ട്ടി ചാനലായ കൈരളിയെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

മലയാളവര്‍ഷാരംഭം മുതലാണ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. ചിങ്ങം ഒന്ന് വരുന്ന ഈ മാസം 17ന് മൂന്ന് സുപ്രധാന മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. ലോട്ടറി നറുക്കെടുപ്പ് സ്റ്റുഡിയോയിലേക്ക് മാറ്റി ഷൂട്ട് ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗോര്‍ഖി ഭവനിലെ വാടകയ്‌ക്കെടുത്ത സ്റ്റുഡിയോയിലേക്ക് നറുക്കെടുപ്പ് മാറ്റും. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന 365 നറുക്കെടുപ്പുകളാണ് ഇനി നമുക്ക് തത്സമയം കാണാനാകുക. 

മൂന്നു ക്യാമറകള്‍ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തിച്ചു തല്‍സമയം സംപ്രേഷണം ചെയ്യാനാണു തീരുമാനം. കൂടാതെ നറുക്കെടുപ്പ് വേഗത്തിലാക്കാനായി പഴയ യന്ത്രം മാറ്റി പുതിയതു കൊണ്ടുവരും. രണ്ട് പുതിയ നറുക്കെടുപ്പ് യന്ത്രങ്ങളും നവീകരണ പദ്ധതിയുടെ ഭാഗമായി എത്തിച്ചിട്ടുണ്ട്. മുന്‍പ് ഉപയോഗിച്ചിരുന്ന കറങ്ങുന്ന യന്ത്രം ഉപേക്ഷിക്കും. പുതിയ യന്ത്രത്തിനും സ്റ്റുഡിയോയ്ക്കുമായി ഒന്നേ മുക്കാല്‍ കോടി രൂപയാണു സര്‍ക്കാര്‍ ചെലവിടുന്നത്.

വര്‍ഷങ്ങളായി ശ്രീചിത്ര പൂവര്‍ ഹോമിലാണു കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്കു രണ്ടരയ്ക്ക് ആരംഭിക്കുന്ന നറുക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാലു മണിയാകും. നാലരയോടെ ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റിലും പിറ്റേന്നു പത്രങ്ങളിലുമായാണ് ഫലം പ്രസിദ്ധീകരിക്കുക. എന്നാല്‍ പുതിയ മെഷീന്‍ എത്തുന്നതോടെ അര മണിക്കൂര്‍കൊണ്ടു നറുക്കെടുപ്പ് പൂര്‍ത്തിയാക്കാം. ഫലം തല്‍സമയം കാണുകയും ചെയ്യാം. ഇപ്പോഴുള്ള യന്ത്രത്തിന്റെ പരിമിതി കാരണം 10 സീരീസുകളിലാണ് ഇപ്പോള്‍ നറുക്കെടുപ്പ് നടത്താന്‍ കഴിയുക. ഇനി 12 സീരീസ് വരെ സാധ്യമാകും. സിഡിറ്റിന്റെ നേതൃത്വത്തിലാണു പരിഷ്‌കാരം നടപ്പാക്കുന്നത്.
ക്കടുത്ത സ്റ്റുഡിയോയിലേക്കു മാറ്റുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com