സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം; 22 ഡാമുകള്‍ തുറന്നു; സേനാവിഭാഗങ്ങളുടെ സഹായം തേടിയതായി മുഖ്യമന്ത്രി

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 22 ഡാമുകള്‍ തുറന്നു. മഴക്കെടുതികളില്‍ 20 പേര്‍ മരിച്ചതായും മുഖ്യമന്ത്രി
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം; 22 ഡാമുകള്‍ തുറന്നു; സേനാവിഭാഗങ്ങളുടെ സഹായം തേടിയതായി മുഖ്യമന്ത്രി


തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 22 ഡാമുകള്‍ തുറന്നു. മഴക്കെടുതികളില്‍ 20 പേര്‍ മരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ദുരന്തനിവാരണത്തിന് ആര്‍മി, എയര്‍ഫോഴ്‌സ്,  കോസ്റ്റ്്ഗാര്‍ഡ് തുടങ്ങിയവയുടെ സേവനം തേടിയിട്ടുണ്ട്്. വയനാട്ടില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനായി നാവിക സേനയുടെ ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും രണ്ട് സംഘങ്ങള്‍ ഇന്നെത്തുമെന്നും ആറ് സംഘങ്ങളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ആര്‍മിക്ക് രക്ഷാപ്രവര്‍ത്തനത്തിനായുള്ള ഉപകരണങ്ങള്‍ വിമാനം വഴി എത്തിക്കും. സെക്രട്ടറിയേറ്റില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെല്‍ തുറന്നതായും ജില്ലയില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സെല്ലുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കുട്ടനാട്ടില്‍ വെള്ളം പൊന്തിയ സാഹചര്യത്തില്‍ നെഹ്രു ട്രോഫി വള്ളം കളി മാറ്റിയതായും പുതിയ തിയ്യതി പിന്നീട് അറിയിക്കും. ജനപ്രതിനിധികളെ സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ട തുറക്കുന്നിടത്തേക്ക് ആളുകള്‍ പോകരുത്. രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗക്കപ്പെട്ടവര്‍ മാത്രമെ പോകാവു. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള പ്രവണതയില്‍ നിന്ന് പിന്‍തിരിയണമെന്നും പിണറായി പറഞ്ഞു. കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനെത്തുന്നവര്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. 

ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ പ്രത്യേക ചുമതലകള്‍ വഹിക്കും. നേരത്തെയുണ്ടായ വെളളപ്പൊക്കകെടുതി മനസിലാക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എല്ലാം പരിഗണിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്രസംഘം സര്‍ക്കാരിനെ അറിയിച്ചിട്ടണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com