സെൽഫിക്കാരെ ഭയന്ന് പൊലീസ് ആലുവ മാർത്താണ്ഡവർമ്മ പാലം മറച്ചു

പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കാണാൻ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ വാഹനം നിറുത്തിയത് ദേശീയപാതയിൽ കടുത്ത ഗതാഗത കുരുക്കിന് ഇടയാക്കി
സെൽഫിക്കാരെ ഭയന്ന് പൊലീസ് ആലുവ മാർത്താണ്ഡവർമ്മ പാലം മറച്ചു

ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കാണാൻ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ വാഹനം നിറുത്തിയത് ദേശീയപാതയിൽ കടുത്ത ഗതാഗത കുരുക്കിന് ഇടയാക്കി. ഇതേത്തുടർന്ന് പൊലീസ് പാലത്തിന്റെ തൂണുകളിൽ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്‌ച മറച്ചു.

വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് സംഭവം. പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ പാലത്തിൽ വാഹനത്തിന്റെ വേഗത കുറച്ചും മൊബൈലിൽ ചിത്രം പകർത്തിയുമാണ് യാത്രക്കാർ പ്രശ്‌നം സൃഷ്ടിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനം വെള്ളപ്പൊക്കം കാണാൻ പാലത്തിലേക്ക് വന്നു. അപകട സാധ്യത മുന്നിൽ കണ്ട് രാവിലെ തന്നെ ആലുവ കൊട്ടാരക്കടവിൽ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലം പൊലീസ് വടം ഉപയോഗിച്ച് അടച്ചു കെട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com