ഇടമലയാര്‍ അടയ്ക്കും; ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും: എംഎം മണി

ഇടമലയാര്‍ അടയ്ക്കും; ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും: എംഎം മണി
ഇടമലയാര്‍ അടയ്ക്കും; ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും: എംഎം മണി

ഇടുക്കി: ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ അടച്ചിട്ട് ഇടുക്കി ഡാമിലെ വെളളം കൂടുതല്‍ തുറന്നുവിടുമെന്ന് മന്ത്രി എംഎം മണി. 2401 ആണ് വെളളത്തിന്റെ നിരപ്പ്. ഇപ്പോഴും വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴപെയ്യുകയാണ്. ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിവെള്ളം പുറത്തുവിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു

ഇടമലയാറില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ടു അണക്കെട്ടുകളുടെയും ഷട്ടര്‍ തുറക്കുന്നതോടെ എറണാകുളം, ആലുവ, നെടുമ്പാശ്ശേരി എന്നിടങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് ഇടമലയാറിന്റെ ഷട്ടര്‍ അടയ്ക്കാനുള്ള തീരുമാനം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി. റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കൃഷി നശിച്ചു. പെരിയാറിന് കുറുകെയുള്ള വെള്ളക്കയം ചെറിയപാലം തകര്‍ന്നു. ഏതുസാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ഇടുക്കി എസ്.പിയും കലക്ടറും അറിയിച്ചു. ഇടുക്കി തോട്ടം മേഖലയ്ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com