മൂന്ന് ഷട്ടറുകള്‍ തുറന്നു; ജലനിരപ്പ് 2,401 അടിയിലേക്ക്;  കൂടുതല്‍ വെള്ളം പുറത്തേക്ക്

ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത 
ഫോട്ടോ സനേഷ് സഖ: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
ഫോട്ടോ സനേഷ് സഖ: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

ഇടുക്കി: ഇടുക്കി: ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടിലെ രണ്ടു ഷട്ടറുകള്‍ കൂടി ഇന്ന് തുറന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ ആകെ മൂന്നു ഷട്ടറുകളിളിലൂടെ സെക്കന്റില്‍ 120000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.

ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി.ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റര്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
 

അര്‍ധരാത്രിക്ക് 2400.94 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് സുരക്ഷിതമായ അളവില്‍ ജലം ചെറുതോണി/പെരിയാര്‍ നദിയിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.

നേരത്തേ, വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടരാനാണു തീരുമാനം. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.ഇടുക്കി പദ്ധതിയില്‍ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. വെള്ളം പുറത്തേക്കുവിടാന്‍ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടില്‍ മാത്രം

സംസ്ഥാനത്തെ പല ജില്ലകളിലും ഇന്നും മഴ തുടരുകയാണ്. ഇന്നലെമാത്രം 22 പേരാണ് കാലവര്‍ഷകെടുതിയില്‍ മരിച്ചത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് കാലവര്‍ഷക്കെടുതി രൂക്ഷമായിട്ടുള്ളത്. 

അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തോടൊപ്പം നില്‍ക്കുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രളയക്കെടുതി നേരിടുന്നതിനായി അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടകയും തമിഴ്‌നാടും പത്തും അഞ്ചും കോടി രൂപ വീതം നല്‍കുമെന്നറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യപ്രകാരം കപനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com