പമ്പിങ് നിര്‍ത്തി, കൊച്ചിയില്‍ മൂന്നു ദിവസം കുടിവെള്ളം മുടങ്ങും

പമ്പിങ് നിര്‍ത്തി, കൊച്ചിയില്‍ മൂന്നു ദിവസം കുടിവെള്ളം മുടങ്ങും

വൈദ്യുതാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ കറകുറ്റി, പുത്തന്‍വേലിക്കര എന്നീ പമ്പിങ് സ്റ്റേഷനുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിട്ടുണ്ട്

കൊച്ചി:ചെറുതോണി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ചെളി അടിഞ്ഞതിനാല്‍ കൊച്ചിയില്‍ കുടിവെള്ള വിതരണത്തിനുള്ള പമ്പിങ് നിര്‍ത്തി. മൂന്നു പമ്പ് ഹൗസുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും വിശാല കൊച്ചിയിലും മൂന്നു ദിവസം കുടിവെള്ളവിതരണത്തില്‍ തടസം നേരിടുമെന്നാണ് സൂചന. 

പടിഞ്ഞാറന്‍ കൊച്ചി ഒഴികെയുള്ള എറണാകുളത്തെ മറ്റ് പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഭാഗീകമായി നിര്‍ത്തിവെച്ചതായി വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. ആലുവ, ഏലൂര്‍, കളമശേരി, ചേരാനല്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പമ്പിങ് ഉണ്ടാവില്ല.

പമ്പിങ് നിര്‍ത്തിവെച്ചതിന് പുറമെ വൈദ്യുതാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ കറകുറ്റി, പുത്തന്‍വേലിക്കര എന്നീ പമ്പിങ് സ്‌റ്റേഷനുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിട്ടുണ്ട്. പെരിയാറില്‍ ചെളിയുടെ അളവ് കൂടി ജലനിരപ്പിനോട് ചേര്‍ന്ന് തന്നെ ഫ്‌ലോറിങ് വന്നതോടെയാണ് പമ്പിങ് ഭാഗീകമായി നിര്‍ത്തി വയ്ക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയത്.

ജലനിരപ്പ് ഇനിയും ഉയരുകയും ചെളിയുടെ അളവ് വര്‍ധിക്കുകയും ചെയ്താല്‍ പൂര്‍ണമായും പമ്പിങ് തടസപ്പെടും. പെരിയാറിലെ ജലനിരപ്പിനോട് ചേര്‍ന്ന് തന്നെ പമ്പിങ് ഹൗസുകളുടെ തറനിരപ്പ് എത്തുന്നു എന്നത് തുടര്‍ന്നാല്‍ ഏത് രീതിയില്‍ ഇതിനെ മറികടക്കും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com