കനത്ത മഴ ; ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി,  സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് 

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.  കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി നഗരത്തില്‍ വെള്ളം കയറി
കനത്ത മഴ ; ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി,  സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് 

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മൂന്ന് ഷട്ടറുകളും ഒരു മീറ്റര്‍ ഉയര്‍ത്തി. ഇതുവഴി സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. 11.30 ഓടെ ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തിയത്. നേരത്തെ മൂന്ന് ഷട്ടറുകളും 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. ഇതുവഴി സെക്കന്‍ഡില്‍ 1,25 ലക്ഷം ലിറ്റര്‍ ജലമാണ് ഒഴുക്കി കളയുന്നത്. അതേസമയം 4,19,000 ലക്ഷം ജലമാണ് നീരൊഴുക്കിലൂടെ ഇടുക്കി ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

ഇന്നലെ തുറന്ന ഒരു ഷട്ടറിന് പുറമേ, ഇന്ന് രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഇന്നലെ ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇത് 40 സെന്റിമീറ്ററായി ചുരുക്കി. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് 2401.46 അടിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി നഗരത്തില്‍ വെള്ളം കയറി. ചെറുതോണി ബസ് സ്റ്റാന്‍ഡ് അടക്കം വെള്ളത്തില്‍ മുങ്ങി. വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തി ചെറുതോണിയിലെ താഴ്ന്ന പ്രദേശങ്ങില്‍ നിന്നുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്് മാറ്റിയിട്ടുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. 

നിലവില്‍ ഡാമിന്റെ കൈവഴികള്‍ക്ക് അരികിലുള്ളതും, പെരിയാറിന്റെ തീരത്തുമുള്ള 100 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഷട്ടര്‍ 90 സെന്റി മീറ്ററാക്കി ഉയര്‍ത്തിയാല്‍ 200 മീറ്റര്‍ ദൂരപരിധിയിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുന്ന അവസ്ഥയാണ്. 1,16 ലക്ഷം ലിറ്റര്‍ ജലമാണ് മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനത്തിനായി വിനിയോഗിക്കുന്നത്. കൂടുതല്‍ ജലം ഒഴുക്കി കളയുന്നത് ആലുവ അടക്കമുള്ള എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും അധികൃതര്‍ക്ക് ആശങ്കയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com