പ്രകൃതിക്ഷോഭം: ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കുക, അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ 

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിര്‍ദ്ദേശം.
പ്രകൃതിക്ഷോഭം: ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കുക, അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ 

തിരുവനന്തപുരം:  മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെങ്ങും അതീവജാഗ്രതാ നിര്‍ദ്ദേശം. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. 

പ്രളയം ദുരന്തം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവക്കുപുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. കര വ്യോമ നാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1)പൊലീസ് റവന്യു വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പാലിക്കുക.
2)അണക്കെട്ട് തുറക്കുന്ന സ്ഥലങ്ങളിലേക്കും ജനങ്ങള്‍ പോകരുത്.
3)പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്.
4)വെള്ളമൊഴുക്ക് കാണാന്‍ വരരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്.
5)നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക.
6)പത്രദൃശ്യശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക.
7)രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിക്കപ്പെട്ടവര്‍ മാത്രമേ ദുരന്തബാധിത മേഖലകളിലേക്കു പോകാവൂ
8)കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ബലിതര്‍പ്പണത്തിന് ഇറങ്ങേണ്ടി വരുന്ന ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളില്‍ പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ അപകടമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ഡാമുകള്‍ തുറക്കുന്നതിനാല്‍ പുഴകളില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. കടലോരങ്ങളില്‍ കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നു. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ ഇത്തരം സാഹചര്യം കൂടി പരിഗണിച്ച് പൊലീസുമായി സഹകരിക്കണം.

അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍

ടോള്‍ ഫ്രീ നമ്പര്‍ : 1077
ഇടുക്കി : 0486 2233111, 9061566111, 9383463036
എറണാകുളം : 0484 2423513, 7902200300, 7902200400
തൃശ്ശൂര്‍ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2371002
കണ്ണൂര്‍ : 0497 2713266, 0497 2700645, 8547616034
വയനാട് : 04936 204151,9207985027

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com