മുഖ്യമന്ത്രിയെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല; കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രാജ്‌നാഥ് സിങ്

മുഖ്യമന്ത്രിയെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല - കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രാജ്‌നാഥ് സിങ്
മുഖ്യമന്ത്രിയെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല; കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കേരളത്തില്‍ മഴക്കെടുതി നേരിടാന്‍ എല്ലാ വിധ അടിയന്തരസഹായവും നല്‍കുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. സ്ഥിതിഗതികള്‍ അറിയുന്നതിനായി മുഖ്യമന്ത്രിയെ വിളിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്തതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വിളിച്ച് വിവരങ്ങള്‍ തിരക്കുകയും പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ദുരിതാശ്വാസത്തിനായി 5 കോടി അനുവദിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com