കൂണ്‍ കറി കഴിച്ച് വീട്ടമ്മ മരിച്ചു; പാചകം ചെയ്തത് കാട്ടില്‍ നിന്ന് ശേഖരിച്ച കൂണ്‍

കൂണ്‍ കറി കഴിച്ച് വീട്ടമ്മ മരിച്ചു; പാചകം ചെയ്തത് കാട്ടില്‍ നിന്ന് ശേഖരിച്ച കൂണ്‍

ഇരിങ്ങോള്‍ തോമ്പ്രകുടിയില്‍ അംബുജാക്ഷന്റെ ഭാര്യ ജിഷാര(35)യാണ് മരിച്ചത്

പെരുമ്പാവൂര്‍; ഇരിങ്ങോള്‍ വനത്തില്‍ നിന്നും ശേഖരിച്ച കൂണുകൊണ്ടുണ്ടാക്കിയ കറി കഴിച്ച വീട്ടമ്മ മരിച്ചു. ഇരിങ്ങോള്‍ തോമ്പ്രകുടിയില്‍ അംബുജാക്ഷന്റെ ഭാര്യ ജിഷാര(35)യാണ് മരിച്ചത്.  ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായത്. 

ബുധനാഴ്ച രാത്രിയാണ് നാലംഗ കുടുംബം കൂണ്‍ കറി കഴിച്ചത്. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജിഷാരയേയും, അബുജാക്ഷനേയും  മക്കളായ അഥര്‍വ്(12), അപൂര്‍വ(4) എന്നിവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജിഷാരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അംബുജാക്ഷനും കുട്ടികള്‍ക്കും ചികിത്സ നല്‍കി വിട്ടയച്ചു. 

കൂണ്‍ പാചകം ചെയ്തു കഴിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിളവെടുപ്പ് കഴിഞ്ഞാല്‍ പരമാവധി രണ്ട് ദിവസത്തിനകം കൂണ്‍ പാചകം ചെയ്തു കഴിക്കണം. സമയപരിധി കഴിഞ്ഞാല്‍ പെട്ടെന്ന് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com