ദുരിതപ്പെയ്ത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ചു പ്രവര്‍ത്തിച്ചത് നല്ലകാര്യമെന്ന് എംഎം മണി

ബഹുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുവന്നപ്പോള്‍ കക്ഷിരാഷ്ട്രീയത്തിന് ആതീതമായി യോജിച്ചു പ്രവര്‍ത്തിച്ചത് നല്ല കാര്യമായി സര്‍ക്കാര്‍ കാണുന്നുവെന്ന് മന്ത്രി എംഎം മണി
ദുരിതപ്പെയ്ത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ചു പ്രവര്‍ത്തിച്ചത് നല്ലകാര്യമെന്ന് എംഎം മണി

ഇടുക്കി:  ദുരിതപ്പെയ്ത്തില്‍ ബഹുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുവന്നപ്പോള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിച്ചു പ്രവര്‍ത്തിച്ചത് നല്ല കാര്യമായി സര്‍ക്കാര്‍ കാണുന്നുവെന്ന് മന്ത്രി എംഎം മണി. ഇത് സംബന്ധിച്ച് യോജിച്ച പ്രവര്‍ത്തനമാണ് നടന്നത് എന്നത് നല്ല കാര്യമാണ്. അതില്‍ അതിയായ സന്തോഷമുണ്ടെന്നും എംഎം മണി പറഞ്ഞു

ഇടുക്കി ജില്ലയ്ക്ക് സമഗ്രമായ പാക്കേജ് വേണമെന്ന് സര്‍വകക്ഷി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്. വീട് പൂര്‍ണമായും നഷ്ടമാവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് പുനര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ജില്ലയിലെ പഞ്ചായത്ത്, പിഡബ്ല്യഡി, എന്‍എച്ച് റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുയാണ്. ഇതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നതായി അവലോകന യോഗത്തിന് ശേഷം മന്ത്രി എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ ഭരണകൂടം നല്ലരീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്നും യോഗം വിലയിരുത്തി. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പ്രതിപക്ഷ നേതാവും അവലോകനയോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും സംഘത്തിനും ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com