വീടു നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാലു ലക്ഷം സഹായധനം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം

കാലവര്‍ഷക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതു ലഭ്യമാക്കാന്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി
വീടു നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാലു ലക്ഷം സഹായധനം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം

വയനാട്: സംസ്ഥാനത്ത് കനത്ത മഴയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷംരൂപ വീതം അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും റവന്യു മന്ത്രിയും അടങ്ങുന്ന സംഘം വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സംഘം നേരത്തെ ഇടുക്കിയില്‍ എത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തിയത്. മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സംഘം സന്ദര്‍ശിച്ചു.

വീടു നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നാലു ലക്ഷം രൂപ സഹായ ധനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ നല്‍കും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 3800 രൂപ വീതം നല്‍കും. അടിയന്തര സഹായമെന്ന നിലയിലാണ് ഇത്. കാലവര്‍ഷക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതു ലഭ്യമാക്കാന്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com