രണ്ടുനില കെട്ടിടം മണ്ണിനടിയിലേക്ക് താഴ്ന്നു; ആളപായമില്ല; ഒഴിവായത് വലിയ അപകടം

സ്റ്റാന്‍ഡില്‍ ആരുമുണ്ടാകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി
രണ്ടുനില കെട്ടിടം മണ്ണിനടിയിലേക്ക് താഴ്ന്നു; ആളപായമില്ല; ഒഴിവായത് വലിയ അപകടം


വയനാട്; ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ വയനാട്ടില്‍ മണ്ണിടിച്ചില്‍ രൂക്ഷമാവുകയാണ്. വൈത്തിരിയില്‍ മഴ കനത്തതിനെത്തുടര്‍ന്ന് ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. രണ്ട് നിലകളുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടമാണ് പൂര്‍ണമായി മണ്ണിനടിയിലേക്ക് താഴ്ന്നത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്റ്റാന്‍ഡില്‍ ആരുമുണ്ടാകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

എടിഎം കൗണ്ടര്‍, കടകള്‍, ശുചിമുറി എന്നിവയുള്ള താഴെത്തെ നില പൂര്‍ണമായും മണ്ണിനടിയിലായി. മുകള്‍ നിലയില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു തയാറായ കമ്യൂണിറ്റി ഹാളും താഴ്ന്നുപോയി. കെട്ടിടത്തിനകത്തു നിര്‍ത്തിയിരുന്ന ഡിടിപിസിയുടെ ട്രാവലറും ഒരു കാറും തകര്‍ന്നു.

ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പിറകില്‍ തൊട്ടുമുകളിലുള്ള വീട് എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായുള്ള മൂന്നു വീടുകളും അങ്കണവാടി കെട്ടിടവും അപകടാവസ്ഥയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com