പുഴ രൗദ്രരൂപം അണിയുമ്പോള്‍ ഒഴുകി വരുന്ന മരങ്ങള്‍ നീന്തിച്ചെന്ന് പിടിക്കും; മുളളങ്കൊലി വേലായുധനെ ഓര്‍മ്മിപ്പിച്ച് 'തോട്ടുവയുടെ നരന്‍'

കൊരുമ്പൂരില്ലത്ത് സന്തോഷ് നമ്പൂതിരിയാണ് സിനിമ സ്റ്റെല്‍ ജീവിതം നയിക്കുന്നത്.
പുഴ രൗദ്രരൂപം അണിയുമ്പോള്‍ ഒഴുകി വരുന്ന മരങ്ങള്‍ നീന്തിച്ചെന്ന് പിടിക്കും; മുളളങ്കൊലി വേലായുധനെ ഓര്‍മ്മിപ്പിച്ച് 'തോട്ടുവയുടെ നരന്‍'

കൊച്ചി: ജോഷി സംവിധാനം ചെയ്ത നരനില്‍ നടന്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്ത  വേലായുധന്‍ എന്ന കഥാപാത്രം ആരാധകരുടെ ഏറേ കൈയടി നേടിയ വേഷമാണ്. 2005ലാണ് ഈ ചിത്രം വെളളിത്തിരയില്‍ എത്തിയത്. വേലായുധന്‍ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നവിധം ജീവിതത്തില്‍ അഭിനയിക്കുന്ന ഒരാള്‍ ഇവിടെ നമ്മുടെയിടയിലുണ്ട്. കൊച്ചി പെരുമ്പാവൂര്‍ തോട്ടുവയിലാണ് പുഴ രൗദ്രഭാവം അണിയുമ്പോള്‍ ഒഴുകി വരുന്ന മരങ്ങള്‍ നീന്തിച്ചെന്ന് പിടിക്കുന്ന വ്യക്തി താമസിക്കുന്നത്. നരന്‍ എന്ന ചിത്രം ഇറങ്ങിയതോടെയാണ് സന്തോഷിന് തോട്ടുവയില്‍ നായക പദവി ലഭിച്ചത്. 

കൊരുമ്പൂരില്ലത്ത് സന്തോഷ് നമ്പൂതിരിയാണ് സിനിമ സ്റ്റെല്‍ ജീവിതം നയിക്കുന്നത്. പുഴ രൗദ്രരൂപം അണിയുമ്പോള്‍ ഒഴുകി വരുന്ന മരങ്ങള്‍ നീന്തിച്ചെന്ന് പിടിക്കുക, കരയിലെത്തിക്കുക. ഇതാണ് സിനിമയിലെപ്പോലെ സന്തോഷിന്റെയും ഹോബി. പ്രസിദ്ധമായ തോട്ടുവ ധന്വന്തരീമൂര്‍ത്തി ക്ഷേത്രത്തിന്റെ ഉടമസ്ഥരില്‍ ഒരാളായ സന്തോഷ് നമ്പൂതിരിക്കൊപ്പം പ്രളയകാലത്ത് തോട്ടുവ ക്ഷേത്രകടവില്‍ ഒരു ഗ്രാമം തന്നെ ഒത്തുകൂടും. കാലടിക്കും പെരുമ്പാവൂരിനുമിടയില്‍ പെരിയാറിന്റെ തീരത്താണ് തോട്ടുവ ഗ്രാമം.

ഇക്കുറി ഡാം തുറന്നപ്പോള്‍ സന്തോഷ് നമ്പൂതിരി പിടിച്ച് കരയ്ക്കടുപ്പിച്ച മരങ്ങള്‍ പുഴയരികത്ത് കൂട്ടിയിട്ടിട്ടുണ്ട്. ഏതാണ്ട് 25 കൊല്ലമായി സന്തോഷ് ഇത് ചെയ്യുന്നുണ്ട്. സ്വന്തമായി ഒരു ചെറിയ തോണിയുണ്ട്. പുഴയില്‍ ഒഴുക്ക് കൂടുമ്പോള്‍ , അരയില്‍ കെട്ടിയ ബെല്‍റ്റില്‍ ക്ലിപ്പിട്ട് കൊളുത്തിയ വടവുമായി എടുത്തുചാടുന്ന സന്തോഷ് ആരെയും അത്ഭുതപ്പെടുത്തും. ഏക്കറുകളോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുമുണ്ട് ഇദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com