പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രി ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായകമൊഴി

ഇടയനൊടൊപ്പം ഒരു ദിവസം എന്ന പേരില്‍ ബിഷപ്പ് നടത്തിവന്ന പ്രാര്‍ത്ഥനയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍ 
പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രി ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായകമൊഴി


ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നിര്‍ണായക മൊഴി ലഭിച്ചതായി സൂചന. ഇടയനോടൊപ്പം ഒരു ദിവസം എന്നപേരില്‍ ബിഷപ്പ് നടത്തിവന്ന പ്രാര്‍ത്ഥനയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നിരവധി കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നും പരാതികള്‍ ലഭിച്ചെന്ന് വൈദികര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രിയിലും ബിഷപ്പ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതായും മദര്‍സൂപ്പിരയറും അന്വേഷണസംഘത്തെ അറിയിച്ചു.

ബിഷപ്പിനെതിരെ നാല് വൈദികരാണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഫ്രാ്‌ങ്കോ ബിഷപ്പ് ജലന്ധറില്‍ എത്തിയതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാസംഗമം നടത്തിയിരുന്നു. പിന്നാലെ കന്യാസ്ത്രീകളെ ഓരോരുത്തരെയായി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍  പ്രാര്‍ത്ഥനാ സംഗമം നിര്‍ത്തിവെച്ചിരുന്നു. പ്രാര്‍ത്ഥനാ സംഗമം നടത്തിയ സ്ഥലത്തെത്തി അന്വേഷണസംഘം ഇന്ന് തെളിവെടു്പ്പ് നടത്തും. 

ബിഷപ്പിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന. ക്രമസമാധാനനില കൂടി കണക്കിലെടുത്താവും ചോദ്യം ചെയ്യാനുള്ള തീരുമാനം ഉണ്ടാകുക. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കൊപ്പം മാസത്തില്‍ ഒരു തവണ നടത്തിയിരുന്ന പ്രാര്‍ത്ഥനാ യോഗം നിലച്ചതിന്റെ കാരണം തേടുകയാണ് നിലവില്‍ അന്വേഷണസംഘം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com