ജലനിരപ്പില്‍ കുറവില്ല; ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു; ജാഗ്രത നിര്‍ദേശം

ജലനിരപ്പില്‍ കുറവില്ല; ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു; ജാഗ്രത നിര്‍ദേശം

നിലവില്‍ 90 സെന്റി മീറ്ററുകളാണ് അണക്കെട്ട് ഉയര്‍ത്തിവെച്ചിരിക്കുന്നത്. അത് 150 സെന്റീ മാറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പില്‍ കുറവില്ലാത്തതിനാല്‍ ബാണാസുര അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. ഇപ്പോള്‍ ഉയര്‍ത്തിയതിന്റെ ഇരട്ടിയില്‍ അധികമായാണ് ഷട്ടറുകള്‍ തുറക്കുക. 

നിലവില്‍ 90 സെന്റി മീറ്ററുകളാണ് അണക്കെട്ട് ഉയര്‍ത്തിവെച്ചിരിക്കുന്നത്. അത് 150 സെന്റീ മാറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ നീരൊഴുക്കില്‍ കുറവില്ലാത്തതിനാലാണ് ജലനിരപ്പ് കുറയാത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com