'കഷ്ടപ്പെടുന്നവരുടെ വേദന അറിയാം'; ലിനിയുടെ ഭർത്താവിന്റെ ആദ്യ  ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് 

നിപ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്റെ ആദ്യ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
'കഷ്ടപ്പെടുന്നവരുടെ വേദന അറിയാം'; ലിനിയുടെ ഭർത്താവിന്റെ ആദ്യ  ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് 

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്റെ ആദ്യ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

വടകര റസ്റ്റ് ഹൗസില്‍ വച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ സജീഷ് തന്റെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്‍പിക്കുകയായിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു ലിനിയുടെ മരണം. ലിനിയുടെ മരണശേഷം ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുകയായിരുന്നു. കൂത്താളി പി എച്ച് സി യിലെ ക്ലര്‍ക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയില്‍ പ്രവേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com