മുല്ലപ്പെരിയാര്‍ ഡാം പുലര്‍ച്ചെ തുറക്കും; പരിഭ്രാന്തരാകരുത്, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് വൈദ്യുതിമന്ത്രി

കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139അടിയായി ഉയര്‍ന്നു
മുല്ലപ്പെരിയാര്‍ ഡാം പുലര്‍ച്ചെ തുറക്കും; പരിഭ്രാന്തരാകരുത്, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് വൈദ്യുതിമന്ത്രി

ഇടുക്കി: കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139അടിയായി ഉയര്‍ന്നു. ഡാം ഇന്നുരാത്രി 1.30ഓടെ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചു. ഇരുകരകളിലും ഉള്ള മുഴുവന്‍ ജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിലവില്‍ നീരൊഴുക്ക് 16,000 ഘനയടി ആണ്. മണിക്കൂറില്‍ 5,000 ഘനയടി കൂടിയിട്ടുണ്ട്. തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 11,500 ഘനയടിയായിരുന്നു നേരത്തെയുള്ള നീരൊഴുക്ക്. സ്പില്‍വേ വഴി വെളളം ഇടുക്കിയിലേക്ക് ഒഴുക്കിയേക്കും. 

അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിക്കും. 4,000 പേരെ ക്യാംപുകളിലേക്കു മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com