സുരക്ഷാഭീഷണി: സഹായങ്ങളുമായി വരുന്ന വാഹനങ്ങള്‍ ഇടുക്കിയില്‍ പ്രവേശിക്കരുത്, ചാനലുകളുടെ ഒ.ബി വാനുകള്‍ ചെറുതോണിയില്‍ നിന്ന് മാറ്റണമെന്നും കലക്ടര്‍

ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക്  പ്രവേശിക്കരുതെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്
സുരക്ഷാഭീഷണി: സഹായങ്ങളുമായി വരുന്ന വാഹനങ്ങള്‍ ഇടുക്കിയില്‍ പ്രവേശിക്കരുത്, ചാനലുകളുടെ ഒ.ബി വാനുകള്‍ ചെറുതോണിയില്‍ നിന്ന് മാറ്റണമെന്നും കലക്ടര്‍

ഇടുക്കി: ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക്  പ്രവേശിക്കരുതെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ശക്തമായ മഴ തുടുന്നതിനാലും, ജില്ലയിലെ റോഡുകള്‍ മണ്ണിടിഞ്ഞും മരം വീണും തകര്‍ന്നു കിടക്കുന്നതിനാലും, ജില്ലയില്‍ വാഹന ഗതാഗതത്തിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനസാമഗ്രഹികളുമായി ജില്ലയ്ക്ക് പുറത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇടുക്കിയിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമൊണ് ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ഒട്ടേറെ ഒബി വാനുകള്‍ ചെറുതോണി ടൗണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചെറുതോണി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും ടൗണില്‍ ശക്തമായ മണ്ണിടിച്ചില്‍മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാലും ഈ വാഹനങ്ങള്‍ പൂര്‍ണമായും ചെറുതോണി ടൗണില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. 

അത്യാവാശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ രാത്രിയാത്രയും വാഹനഗതാഗതവും പൂര്‍ണമായും ഒഴിവാക്കുക. ജില്ലയിലെ എല്ലാ ടൂറിസം പ്രവര്‍ത്തനവും വിനോദയാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ഉത്തരവായിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സമയായമങ്ങളില്‍ എടുക്കുന്ന നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com