'കറന്റ് ഇല്ലന്നേയുള്ളൂ, വെള്ളം കയറിയിട്ടില്ല നിങ്ങള്‍ക്ക് വരാം';   ഇരിങ്ങാലക്കുടയിലെ വീടിന്റെ വാതിലുകള്‍ തുറന്ന് ടൊവിനോ

അടുത്തുള്ള സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ ഇവിടേക്ക് വരാമെന്നും കഴിയന്ന സഹായങ്ങള്‍ ഒരുക്കുമെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. 
'കറന്റ് ഇല്ലന്നേയുള്ളൂ, വെള്ളം കയറിയിട്ടില്ല നിങ്ങള്‍ക്ക് വരാം';   ഇരിങ്ങാലക്കുടയിലെ വീടിന്റെ വാതിലുകള്‍ തുറന്ന് ടൊവിനോ

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ല. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ആര്‍ക്കും താമസിക്കാനായി വരാമെന്ന് ചലച്ചിത്രതാരം ടൊവിനോ തോമസ്. അടുത്തുള്ള സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ ഇവിടേക്ക് വരാമെന്നും കഴിയന്ന സഹായങ്ങള്‍ ഒരുക്കുമെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. 

ടൊവിനോയുടെ ഫേസ്ബുക്ക് കുറിപ്പ്...
ഞാന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേയുള്ളൂ. തൊട്ടടുത്ത സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ' എന്നാണ് അദ്ദേഹം കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com