'ഇച്ഛാശക്തിയും പ്രതിപക്ഷബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും കണ്ടാണ് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നത്'

കേരളത്തിലെ കൂടെപ്പിറപ്പുകളെ രക്ഷിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തുന്നതിനൊപ്പം തന്റെ അയല്‍സംസ്ഥാനത്തിന്റെ ധിക്കാരനിലപാടിനെ പ്രകോപനപരമായല്ലാതെ നേരിടാനുമുള്ള ശ്രമം അദ്ദേഹം നടത്തുന്നു
'ഇച്ഛാശക്തിയും പ്രതിപക്ഷബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും കണ്ടാണ് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നത്'

കൊച്ചി: പ്രളയക്കെടുതിയില്‍ എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നത് അദ്ദേഹം ഈ ദുരന്തസന്ദര്‍ഭത്തില്‍ കാണിക്കുന്ന ഇച്ഛാശക്തിയും പ്രതിപക്ഷബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും കണ്ടാണെന്ന് ഡോ. സിആര്‍ പ്രസാദ്. കഴിഞ്ഞ രണ്ടു ദിവസമായി ഒപ്പം നിന്നിരുന്ന ചിലമാധ്യമങ്ങള്‍ ഇന്നുമുതല്‍ ചുവടുമാറ്റുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മുടെ മുഖ്യമന്ത്രി ഇപ്പോള്‍ പോകുന്നത്.കേരളത്തിലെ കൂടെപ്പിറപ്പുകളെ രക്ഷിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തുന്നതിനൊപ്പം തന്റെ അയല്‍സംസ്ഥാനത്തിന്റെ ധിക്കാരനിലപാടിനെ പ്രകോപനപരമായല്ലാതെ നേരിടാനുമുള്ള ശ്രമം അദ്ദേഹം നടത്തുന്നു. സ്വന്തം ജനതഅനുഭവിക്കുന്ന ദുരിതത്തെ നേരിടുന്നതിന് എല്ലാരാഷ്ട്രീയകക്ഷികളും നാട്ടുകാരം അദ്ദേഹത്തിനൊപ്പമുണ്ടെന്നും അ്‌ദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ  പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ,
കേരളത്തിലെ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മുടെ മുഖ്യമന്ത്രി ഇപ്പോള്‍ പോകുന്നത്.കേരളത്തിലെ കൂടെപ്പിറപ്പുകളെ രക്ഷിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തുന്നതിനൊപ്പം തന്റെ അയല്‍സംസ്ഥാനത്തിന്റെ ധിക്കാരനിലപാടിനെ പ്രകോപനപരമായല്ലാതെ നേരിടാനുമുള്ള ശ്രമം അദ്ദേഹം നടത്തുന്നു. സ്വന്തം ജനതഅനുഭവിക്കുന്ന ദുരിതത്തെ നേരിടുന്നതിന് എല്ലാരാഷ്ട്രീയകക്ഷികളും നാട്ടുകാരം അദ്ദേഹത്തിനൊപ്പമുണ്ട്. അപരിഷ്‌കൃതരെന്നും മീന്‍നാറ്റമുള്ളവരെന്നും പറഞ്ഞ് ചിലര്‍ മാറ്റിനിര്‍ത്തിയിരുന്ന മത്സ്യബന്ധനത്തൊളിലാളികള്‍ വെള്ളവുമായുള്ള അവരുടെ അനുഭവബന്ധത്തെ മുന്‍ നിര്‍ത്തി സ്വന്തം വള്ളങ്ങളുമായി ദുരിതമേഖലകളിലേക്ക് ഓടിയെത്തുന്നു. ഇതിനിടയില്‍ ചില പുരവഞ്ചികള്‍ അധികാരികള്‍ക്ക് പിടിച്ചെടുക്കേണ്ടി വരുന്നു എന്ന വാര്‍ത്തകേള്‍ക്കുമ്പോഴാണ് ഈ മത്സ്യബന്ധനത്തൊഴിലാളികളുടെ സാമൂഹികപ്രതിജ്ഞാബദ്ധത എത്രയെന്ന് തെളിയുന്നത്. 
വെള്ളമുയരുന്ന നാട്ടിലെ ജനങ്ങളും മറ്റുള്ളവരും ജീവന്‍രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിക്കുന്നുണ്ട്. എല്ലാവരും അവരവര്‍ക്കാകാവുന്ന തരത്തില്‍ സാമ്പത്തികമായും ശാരീരികമായും സഹായിക്കുന്നു. എല്ലാവരും മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നത് അദ്ദേഹം ഈ ദുരന്തസന്ദര്‍ഭത്തില്‍ കാണിക്കുന്ന ഇച്ഛാശക്തിയും പ്രതിപക്ഷബഹുമാനവും അത്മനിയന്ത്രണത്തിലൂന്നിയ പ്രതികരണങ്ങളും കണ്ടാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഒപ്പം നിന്നിരുന്ന ചിലമാധ്യമങ്ങള്‍ ഇന്നുമുതല്‍ ചുവടുമാറ്റുന്നതായി കാണുന്നുണ്ട്. അതു കണ്ട് ഭയപ്പെടാതെ എല്ലാവരും യുദ്ധസമാനമായ ഈ സന്ദര്‍ഭത്തില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com