ദൈവത്തിന്റെ സ്വന്തം നാട് മുങ്ങുകയാണ്; കേരളത്തിലെ പ്രളയദുരിതം അവഗണിക്കുന്ന ദേശീയ മാധ്യമങ്ങളോട് സിദ്ധാര്‍ത്ഥ്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്  ദേശീയ മാധ്യമങ്ങളില്‍ നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്.
ദൈവത്തിന്റെ സ്വന്തം നാട് മുങ്ങുകയാണ്; കേരളത്തിലെ പ്രളയദുരിതം അവഗണിക്കുന്ന ദേശീയ മാധ്യമങ്ങളോട് സിദ്ധാര്‍ത്ഥ്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്  ദേശീയ മാധ്യമങ്ങളില്‍ നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015 ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താല്‍പര്യരാഹിത്യമാണ് എനിക്ക് ഇവിടെ ഓര്‍മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാള്‍ വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്. 

ഈ സമയത്ത് നിങ്ങളുടെ ചെറിയ സഹായങ്ങള്‍ വലിയ സഹായമാകും. അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. ദുരന്തത്തെപ്പറ്റി എല്ലാവരിലും അവബോധമുണ്ടായിരിക്കണം. നിങ്ങള്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരണമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു. ഉണരൂ ഇന്ത്യ, ദൈവത്തിന്റെ സ്വന്തം നാട് മുങ്ങുകയാണ്-സിദ്ധാര്‍ത്ഥ് പറഞ്ഞു. 

#keralaDonationChallenge എന്നൊരു ക്യാമ്പയിന്‍ ഇതിന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com