ഒറ്റപ്പെട്ട് നെല്ലിയാമ്പതി ; കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറുകളില്‍ മെഡിക്കല്‍ സംഘമെത്തും

മഴ ഇപ്പോഴും തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ കാരണം പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു
ഒറ്റപ്പെട്ട് നെല്ലിയാമ്പതി ; കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറുകളില്‍ മെഡിക്കല്‍ സംഘമെത്തും

 പാലക്കാട് :  പ്രളയക്കെടുതിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് കോയമ്പത്തൂരില്‍ നിന്നും മെഡിക്കല്‍ സംഘം ഹെലികോപ്ടറുകളില്‍ എത്തും. അവശ്യമരുന്നുകള്‍ എത്തിക്കുന്നതിനായി ദ്രുതകര്‍മ്മസേനയുടെ സഹായവും ഇവിടെ ലഭ്യമാക്കും.

 മഴ ഇപ്പോഴും തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ കാരണം പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. 

റോഡുകളെല്ലാം തകര്‍ന്നതിനെ തുടര്‍ന്ന് തലച്ചുമടായാണ് ഇവിടേക്ക് സാധനങ്ങളെത്തിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരിലുള്ള രോഗികളെ അടിയന്തരമായി നെന്‍മാറയിലോ പരിസര പ്രദേശത്തെ ആശുപത്രികളിലോ എത്തിക്കുന്നതിനാകും ആദ്യപരിഗണന നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഊരുകളിലേക്കും ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ ഹെലികോപ്ടറുകള്‍ വഴി എത്തിക്കാനാണ് പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com