ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയം; പരാതിയുമായി സൈന്യം

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന  ചെങ്ങന്നൂരില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജമാണെന്ന പരാതിയുമായി രക്ഷാപ്രവര്‍ത്തന രംംഗത്തുള്ള സൈന്യം.
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയം; പരാതിയുമായി സൈന്യം

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന  ചെങ്ങന്നൂരില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജമാണെന്ന പരാതിയുമായി രക്ഷാപ്രവര്‍ത്തന രംംഗത്തുള്ള സൈന്യം. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപനം നടക്കുന്നില്ലെന്ന് സൈന്യം സജി ചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. പാണ്ടനാട്, വെണ്‍മണി, ആല തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളാണ് ഇനിയും ഒറ്റപ്പെട്ടു കഴിയുന്നത്. ഈ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയമാണ് എന്നാണ് സൈന്യം പറയുന്നത്. 

അഞ്ഞൂറിലെരെപ്പേര്‍ ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കു ഭക്ഷണവും മരുന്നുകളുമെത്തിക്കുകയെന്നതാണു വെല്ലുവിളിയായി തുടരുന്നത്. പുനരധിവാസത്തിനു കൂടുതല്‍ സഹായം വേണ്ടിവരുമെന്ന് ഏകോപന ചുമതലയുളള നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്  കടന്നിരിക്കുകയാണ്. പതിനഞ്ച് അംഗം കമാന്റോ സംഘം കൂടി പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നെത്തുന്ന സംഘത്തിനൊപ്പം വിദഗ്ധ ഡോക്ടര്‍മാരുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com