ചെങ്ങന്നൂരില്‍ ഇനി രക്ഷപ്പെടുത്താനുള്ളത് ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവര്‍ മാത്രം; രക്ഷാദൗത്യം അവസാനഘട്ടത്തില്‍

ചെങ്ങന്നൂരില്‍ ഇനി രക്ഷാപ്പെടുത്താനുള്ളത് ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവര്‍ മാത്രം; രക്ഷാദൗത്യം അവസാനഘട്ടത്തില്‍
ചെങ്ങന്നൂരില്‍ ഇനി രക്ഷപ്പെടുത്താനുള്ളത് ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിയവര്‍ മാത്രം; രക്ഷാദൗത്യം അവസാനഘട്ടത്തില്‍

പത്തനംതിട്ട: ചെങ്ങന്നൂര്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാകും. അപകടനിലയില്‍ ആരുമില്ലെന്നാണ് നിഗമനമെന്ന് അഡീ. സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. വീടുവിട്ടിറങ്ങാത്തവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കും. ക്യാംപുകള്‍ മുന്നോട്ടുകൊണ്ടുപോകല്‍ ശ്രമകരമായ ദൗത്യം, എല്ലാവരും സഹായിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു.


ചെങ്ങന്നൂരിലെ എല്ലാ പഞ്ചായത്തിലുമായി ആയിരത്തോളം പേര്‍ കുടുങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി. 70 ടീമുകള്‍ ചെറുവള്ളങ്ങളില്‍ ഈ ഭാഗങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പോയിട്ടുണ്ട്. അഞ്ചുമണിക്ക് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു

പാചകം ചെയ്ത ഭക്ഷണം ക്യാംപുകളിലേക്ക് വേണ്ടെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com