ദുരിതാശ്വാസ ക്യാംപിലേക്ക് കുടിവെള്ളവുമായി ഈറോഡില്‍ നിന്നും ട്രെയിനെത്തി

കേരളത്തിലെ പ്രളയം ബാധിച്ച പ്രദേശങ്ങളിലേക്ക് 2.8 ലക്ഷം ലിറ്റര്‍ വെള്ളവുമായി ട്രെയിനെത്തി.
ദുരിതാശ്വാസ ക്യാംപിലേക്ക് കുടിവെള്ളവുമായി ഈറോഡില്‍ നിന്നും ട്രെയിനെത്തി

കൊല്ലം: കേരളത്തിലെ പ്രളയം ബാധിച്ച പ്രദേശങ്ങളിലേക്ക് 2.8 ലക്ഷം ലിറ്റര്‍ വെള്ളവുമായി ട്രെയിനെത്തി. ഈറോഡ് ജംഗ്ഷനില്‍ നിന്ന് ഏഴ് ബിആര്‍എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ഡിഗല്‍, മധുര വഴിയാണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്. 

അടിയന്തര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഒരിടത്തും പിടിച്ചിടാതെ ട്രെയിന്‍ എത്തിയത്. ഇത് കൂടാതെ ചെന്നൈയില്‍ നിന്ന് ഒന്നരലക്ഷം ലിറ്റര്‍ വാട്ടര്‍ ബോട്ടിലുകളുമായി മറ്റൊരു ട്രെയിനും എത്തുന്നുണ്ട്.

പാറശാലയ്ക്കടുത്തുള്ള റെയില്‍വേയുടെ ബോട്ടിലിംഗ് പ്‌ളാന്റില്‍ നിന്ന് ഒരു ലക്ഷം വാട്ടര്‍ ബോട്ടിലുകളും ചെന്നൈ  തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിലും തമിഴ്‌നാട്ടിലെ പാലൂര്‍ പ്‌ളാന്റില്‍ നിന്ന് 6600 വാട്ടര്‍ബോട്ടിലുകള്‍ വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസില്‍ ഷൊര്‍ണൂരില്‍ എത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com