മഴക്കെടുതിയില്‍ എറണാകുളത്ത് മരിച്ചത് 14 പേര്‍ ; ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായതായി കളക്ടര്‍

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും നാളെ മുതല്‍ പുനരാരംഭിക്കും
മഴക്കെടുതിയില്‍ എറണാകുളത്ത് മരിച്ചത് 14 പേര്‍ ; ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായതായി കളക്ടര്‍

കൊച്ചി : എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും നാളെ മുതല്‍ പുനരാരംഭിക്കും. നിലച്ചുപോയ കുടിവെള്ള വിതരണം  രാത്രിയോടെ പുനരാരംഭിക്കാനാണ് തീവ്രശ്രമമെന്നും കളക്ടര്‍ അറിയിച്ചു. 

മഴക്കെടുതിയില്‍ ജില്ലയില്‍ 14 പേരാണ് മരിച്ചതെന്നും കളക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ സമഗ്രമായ ഏകോപനത്തിലൂടെയും സഹായം അഭ്യര്‍ഥിക്കുന്ന ഫോണ്‍ കോളുകള്‍ നൂതന സങ്കേതങ്ങളുടെ സഹായത്തോടെ സംയോജിപ്പിച്ച് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതാണ് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഫലപ്രദമാക്കിയത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും അടക്കം നാടു മുഴുവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി എന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

അതിനിടെ പറവൂരില്‍ പള്ളി തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പറവൂര്‍ കുത്തിയതോട് പള്ളിമതില്‍ ഇടിഞ്ഞാണ് അപകടം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com