പ്രളയക്കെടുതി നേരിടാനും കേരളത്തിന്റെ പുനർനിർമാണത്തിനും പണം കണ്ടെത്താൻ ലോട്ടറി; രക്ഷാപ്രവർത്തകർക്ക് ആദരം

കേരളത്തിന്റെ പ്രളയക്കെടുതി നേരിടാനും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനും പണം സമാഹരിക്കുന്നതിനായി പ്രത്യേക ലോട്ടറി ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
പ്രളയക്കെടുതി നേരിടാനും കേരളത്തിന്റെ പുനർനിർമാണത്തിനും പണം കണ്ടെത്താൻ ലോട്ടറി; രക്ഷാപ്രവർത്തകർക്ക് ആദരം

തിരുവനന്തപുരം: കേരളത്തിന്റെ പ്രളയക്കെടുതി നേരിടാനും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിനും പണം സമാഹരിക്കുന്നതിനായി പ്രത്യേക ലോട്ടറി ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മറ്റ് സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന പണത്തിന് പുറമേ നൽകുന്ന സാധനസാമഗ്രികൾ വ്യക്തമായ വ്യവസ്ഥയോടെ സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അർഹതപ്പെട്ടവർക്ക് അവ വിതരണം ചെയ്യും. തികയാത്ത സാധനങ്ങൾ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകാനും പ്രളയദുരിതം കണക്കിലെടുത്ത് മുഴുവൻ തോട്ടം തൊഴിലാളികൾക്കും 15 കിലോ വീതം സൗജന്യ റേഷൻ അനുവദിക്കാനും തീരുമാനിച്ചു. 

രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ പൊതുചടങ്ങിൽ ആദരിക്കും. ഒപ്പം അവർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സർട്ടിഫിക്കറ്റും നൽകും. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ആർമി, നേവി, എയർഫോഴ്‌സ്, കോസ്റ്റ് ഗാർഡ്, എൻ.ഡി.ആർ.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവയിലെ അംഗങ്ങളെയും പൊതുചടങ്ങിൽ ആദരിക്കും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്കും ദുരന്തനിവാണ അതോറിറ്റിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകാനും യോ​ഗത്തിൽ തീരുമാനമായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com