കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും റേഷന്‍ നല്‍കും; റേഷന്‍ കടകളിലെ പകരം സംവിധാനങ്ങള്‍ ഇങ്ങനെ

പ്രളയക്കെടുതിയെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം റേഷന്‍ നല്‍കാന്‍ റേഷന്‍കട ജീവനക്കാരോട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി
കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും റേഷന്‍ നല്‍കും; റേഷന്‍ കടകളിലെ പകരം സംവിധാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം റേഷന്‍ നല്‍കാന്‍ റേഷന്‍കട ജീവനക്കാരോട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. കാര്‍ഡ് നമ്പറോ കടയുടെ നമ്പറോ നല്‍കിയാലും റേഷന്‍ വാങ്ങാം. കാര്‍ഡില്ലാത്തവര്‍ പേരോ മേല്‍വിവലാസമോ നല്‍കിയാലും റേഷന്‍ നല്‍കും. 

കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി പുതിയ കാര്‍ഡ് നല്‍കും. ഓണം കഴിഞ്ഞാലുടന്‍ പുതിയ കാര്‍ഡ് നല്‍കിത്തുടങ്ങും. ഇതിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. കാര്‍ഡില്‍ പേരുള്ളവര്‍ മേല്‍വിലാസം മാത്രം നല്‍കിയാല്‍ പഴയ കാര്‍ഡിലെ വിവരങ്ങള്‍ കണ്ടുപിടിച്ച് പുതിയവ നല്‍കും. ഇതിന് പണം ഈടാക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ വില്ലേജില്‍ നിന്ന് രേഖകള്‍ നഷ്ടപ്പെട്ടെന്ന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. 

പ്രളയത്തില്‍ സംസ്ഥാനത്ത് 821 റേഷന്‍ കടകള്‍ മുങ്ങിയിട്ടുണ്ട്. ഇതില്‍ 314 എണ്ണം മാറ്റിസ്ഥാപിച്ചു. വെള്ളംകയറിയ കടകളിലെ ധാന്യങ്ങള്‍ മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം തകര്‍ന്ന നിലയിാണ്. ഇ-പോസ് സംവിധാനം പ്രവര്‍ത്തിച്ചില്ലെങ്കിലും റേഷന്‍ നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com