ത്യാഗ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നിര്‍ദ്ദേശം 

ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും പെരുന്നാള്‍ നിസ്‌കാരത്തോടൊപ്പം പ്രളയബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നുമാണ് നിര്‍ദ്ദേശം
ത്യാഗ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നിര്‍ദ്ദേശം 

കോഴിക്കോട്: ദൈവകല്‍പന പ്രകാരം മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ മുസ്ലീം സമൂഹം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഒത്തൊരുമയോടെ ദുരന്തത്തെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ബലിപെരുന്നാള്‍. പ്രളയക്കെടുതി കണക്കിലെടുത്ത് ബലിപെരുന്നാളിന് ആഘോഷങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന നല്‍കാനാണ് വിവിധ സംഘടനകളുടെയും ആഹ്വാനം. 

ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും പെരുന്നാള്‍ നിസ്‌കാരത്തോടൊപ്പം പ്രളയബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നുമാണ് നിര്‍ദ്ദേശം. എല്ലാ പള്ളികളിലും ഈദുഗാഹുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള സംവിധാനവുമുണ്ടാകും

സൗദി അറേബ്യ ഒമാന്‍ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. മാസപ്പിറവി ദൃശ്യമാവാന്‍ വൈകിയതിനാല്‍ കേരളത്തില്‍ ഇന്നാണ് പെരുന്നാള്‍. മക്കയില്‍ പുണ്യ തീര്‍ഥാടനത്തിനെത്തിയ ജനസാഗരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകകൂടിയാണ് വിശ്വാസികള്‍ ഇന്ന്. പരിശുദ്ധ ഹജ്ജിന്റെ സമാപ്തി വേളയുമാണ് ബലിപെരുന്നാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com