കേരളത്തിന് പുറത്ത് മോദിയുടെ തലവെച്ച് സഹായാഭ്യര്‍ത്ഥന, അകത്ത് ഒഴിവാക്കി; ദുരിത സഹായ പരസ്യം വിവാദത്തില്‍

സംസ്ഥാനത്ത് അകത്ത് നല്‍കിയ പരസ്യങ്ങളിലാണ് പ്രധാന മന്ത്രിയുടെ ചിത്രങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്
കേരളത്തിന് പുറത്ത് മോദിയുടെ തലവെച്ച് സഹായാഭ്യര്‍ത്ഥന, അകത്ത് ഒഴിവാക്കി; ദുരിത സഹായ പരസ്യം വിവാദത്തില്‍

തിരുവനന്തപുരം; പ്രളയക്കെടുതില്‍ വലയുന്ന കേരളത്തെ കരകയറ്റായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയതായി ആരോപണം. സംസ്ഥാനത്ത് അകത്ത് നല്‍കിയ പരസ്യങ്ങളിലാണ് പ്രധാന മന്ത്രിയുടെ ചിത്രങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ചിത്രങ്ങള്‍ക്കൊപ്പമാണ് കേരളത്തിന് പുറത്ത് പരസ്യം നല്‍കിയിരുന്നു. 

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഒരു പ്രളയത്തേയും ഞങ്ങള്‍ ഭയപ്പെടില്ല എന്ന കാപ്ഷനോടെ ഇംഗ്ലീഷിലാണ് ദേശിയ തലത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. ഇതില്‍ പരസ്യത്തിന്റെ വലതു വശത്തായാണ് മോദിയുടെ ചിത്രം നല്‍കിയിരുന്നത്. എന്നാല്‍ കേരളത്തിലെ പരസ്യത്തില്‍ മോദിയുടെ ചിത്രമില്ല. 

ഇതിനെതിരേ ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനമാണ് പരസ്യത്തിന് പിന്നിലെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം. മലയാളത്തിലും ഇംഗ്ലീഷിലും നല്‍കിയ പരസ്യങ്ങളിലെ വാചകങ്ങളില്‍ പിഴവുണ്ടെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com