ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് നേരെ വധശ്രമം? പരാതി ശരിവെച്ച് സഹായിയുടെ മൊഴി

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് നേരെ വധശ്രമം? പരാതി ശരിവെച്ച് സഹായിയുടെ മൊഴി
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് നേരെ വധശ്രമം? പരാതി ശരിവെച്ച് സഹായിയുടെ മൊഴി

കൊച്ചി: ജലന്ധര്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിനല്‍കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതി ഭാഗികമായി ശരിവച്ച് മഠത്തിലെ സഹായിയുടെ മൊഴി. കന്യാസ്ത്രീകള്‍ സഞ്ചരിക്കുന്ന ഇരുചക്ര വാഹനത്തിന്റെ  കാറ്റഴിച്ചുവിടാന്‍ നിര്‍ദേശിച്ചിരുന്നതായി മഠത്തിലെ സഹായിയായ അസംകാരനായ പിന്റു മൊഴി നല്‍കി. എന്നാല്‍ ബ്രേക്ക് ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന ആരോപണം പിന്റു നിഷേധിച്ചു. ഫാദര്‍ ലോറന്‍സിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്പിലിനെതിരെയാണ് മൊഴി നല്‍കിയത്. 

കന്യാസ്ത്രീകള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് തകര്‍ക്കാന്‍ ബിഷപ്പിന്റെ അനുയായിയുടെ സഹോദരന്‍ മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ സമീപിച്ചുവെന്നാണ് പരാതി. ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. കന്യാസ്ത്രീകള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് തകര്‍ക്കാന്‍ ബിഷപ്പിന്റെ അനുയായിയുടെ സഹോദരന്‍ മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ സമീപിച്ചുവെന്നാണ് പരാതി. 

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സന്തത സഹചാരിയായ ഫാ. ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനായ അസാം സ്വദേശി പിന്റുവില്‍ നിന്നാണ് ഗൂഢാലോചനയുടെ വിവരങ്ങള്‍ ലഭിച്ചത്. പലപ്പോഴായി കുറവിലങ്ങാട്ടെ മഠത്തിലെത്തിയ തോമസ് പിന്റുവിനെ കന്യാസ്ത്രീമാരുടെ നീക്കങ്ങള്‍ അറിയാന്‍ ചുമതലപ്പെടുത്തി. കന്യാസ്ത്രീകള്‍ പുറത്തുപോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ ചോദിച്ചറിഞ്ഞു. ഇതിനിടെ മഠത്തിന് പൊലീസ് കാവലേര്‍പ്പെടുത്തി. കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com