'എമ്പോക്കി'യെച്ചൊല്ലി ഏറ്റുമുട്ടല്‍; അശോകന്‍ ചെരുവിലിനെ അണ്‍ഫ്രണ്ട് ചെയ്ത് വി.ടി ബല്‍റാം

വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടയാളിനെ പിന്തുണച്ച എഴുത്തുകാരന്‍ അശോകന്‍ ചെരുവിലുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നുവെന്ന് വി.ടി ബല്‍റാം എംഎല്‍എ.
'എമ്പോക്കി'യെച്ചൊല്ലി ഏറ്റുമുട്ടല്‍; അശോകന്‍ ചെരുവിലിനെ അണ്‍ഫ്രണ്ട് ചെയ്ത് വി.ടി ബല്‍റാം

വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടയാളിനെ പിന്തുണച്ച എഴുത്തുകാരന്‍ അശോകന്‍ ചെരുവിലുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നുവെന്ന് വി.ടി ബല്‍റാം എംഎല്‍എ. സ്‌കൂള്‍ അധ്യാപകന്റെ പുന്നാര മോനേ,എമ്പോക്കി എന്നൊക്കെയുള്ള കമന്റിനെച്ചൊല്ലിയാണ് അശോകനും ബല്‍റാമും തമ്മില്‍ ഏറ്റുമുട്ടിയത്. 

ഈ കമന്റില്‍ അശോകന്‍ ചരുവില്‍ ലൈക്കടിച്ചതോടെ അക്കാര്യം ബല്‍റാം ചാറ്റിലൂടെ തിരക്കി. 'നീ' എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്നും ആ കമന്റിന്  95 മാര്‍ക്കും നല്‍കും എന്നുമായിരുന്നു സിപിഎമ്മിന്റെ സാംസ്‌കാരിക സംഘടനയുടെ പ്രസിഡന്റ് കൂടിയായ അശോകന്‍ ചെരുവിലിന്റെ പരിഹാസം. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ബല്‍റാം അശോകനുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്. 

ബല്‍റാമിന്‍രെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

എന്ത് വലിയ നുണയനാണ് സിപിഎം സാംസ്‌ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകന്‍ ചരുവില്‍ എന്നയാള്‍! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് സ്വന്തം വാളില്‍ ഇട്ട് രോധിക്കുന്നത്!

എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ''പുന്നാര മോനേ', 'എമ്പോക്കി' എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. 'നീ' എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്.

എന്നാല്‍പ്പിന്നെ ഇയാള്‍ക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകള്‍ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്റെ പേരില്‍ നിലവാര സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com