കേന്ദ്രം എത്ര നല്‍കിയെന്ന് അറിയുമോ ? നിയമസഭയിൽ സിപിഐ അം​ഗത്തോട് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

പ്രളയക്കെടുതി നേരിടാന്‍ രണ്ടുമാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് എൽദോ എബ്രഹാം
കേന്ദ്രം എത്ര നല്‍കിയെന്ന് അറിയുമോ ? നിയമസഭയിൽ സിപിഐ അം​ഗത്തോട് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയക്കെടുതിയും അനന്തര നടപടികളും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സിപിഐ അംഗത്തെ വിരട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി നേരിട്ടവര്‍ക്കുള്ള ധനസഹായം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ നിര്‍ദേശം മുന്നോട്ടുവെച്ചപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം 10 ലക്ഷം രൂപയില്‍ നിന്നും 25 ലക്ഷമായി വര്‍ധിപ്പിക്കണമെന്നായിരുന്നു എല്‍ദോയുടെ ആവശ്യം. 

ചര്‍ച്ചയില്‍ ഇടപെട്ട മുഖ്യമന്ത്രി, കെടുതി നേരിടാന്‍ കേന്ദ്രം അനുവദിച്ച തുക എത്രയെന്ന് ബഹുമാനപ്പെട്ട അംഗത്തിന് അറിയുമോ ?, ഇതേക്കുറിച്ച് വല്ല ധാരണയുമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലില്‍ പതറിയ എല്‍ദോ എബ്രഹാം, കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്ന് സമ്മതിച്ചു. എന്നാല്‍ ദുരിതബാധിതര്‍ക്ക് മികച്ച സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും എല്‍ദോ അഭിപ്രായപ്പെട്ടു. 

പ്രളയക്കെടുതി നേരിടാന്‍ സിപിഐ അംഗങ്ങള്‍ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍ മൂവാറ്റുപുഴ എംഎല്‍എയായ താന്‍ രണ്ടുമാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായും എല്‍ദോ എബ്രഹാം സഭയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com