തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്; ട്രോളിയവര്‍ക്ക് സുരേന്ദ്രന്റെ മറുപടി

തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്; ട്രോളിയവര്‍ക്ക് സുരേന്ദ്രന്റെ മറുപടി
തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്; ട്രോളിയവര്‍ക്ക് സുരേന്ദ്രന്റെ മറുപടി

കൊച്ചി: നോട്ട് നിരോധനത്തിന്റെ പേരില്‍ തന്നെ ട്രോളിയവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 2017 നവംബറില്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന് വീണ്ടും ചില മലയാളം ചാനലുകള്‍ പുതിയ വാര്‍ത്തയായി പുറത്തുവിടുകയും അതിനെത്തുടര്‍ന്ന് ജിഹാദികളും സൈബര്‍ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയില്‍ വലിയതോതില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

500 ന്റെയും 1000 ത്തിന്റെയും അസാധുവാക്കിയ നോട്ടുകളില്‍  99.3  ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക് സ്ഥിരികരിച്ചിരുന്നു.  15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെയാണ് സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം
 

2017 നവംബറില്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന് വീണ്ടും ചില മലയാളം ചാനലുകള്‍ പുതിയ വാര്‍ത്തയായി പുറത്തുവിടുകയും അതിനെത്തുടര്‍ന്ന് ജിഹാദികളും സൈബര്‍ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയില്‍ വലിയതോതില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്? ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ കണക്കില്‍പ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. കണക്കില്‍പ്പെടാത്ത ഓരോ നോട്ടിനും മോദി സര്‍ക്കാര്‍ കണക്കു പറയിച്ചിട്ടുണ്ട്. പെനാള്‍ട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങള്‍ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല കള്ളപ്പണം കടലിലൊഴുക്കുകയോ കത്തിച്ചുകളയുകയോ വേണ്ടെന്നും എല്ലാ പണവും ജനങ്ങള്‍ക്ക് ബാങ്കിലടക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പ്രധാന്‍ മന്ത്രി ജന്‍ കല്യാണ്‍യോജന അതിനുള്ളതായിരുന്നു. കണക്കില്‍പ്പെടാത്ത പണത്തിന്റെ പകുതി നികുതിയായി അടക്കണം. ബാക്കി പകുതിയില്‍ അമ്പതു ശതമാനം ജന്‍കല്യാണ്‍ യോജനയില്‍ ഡെപ്പോസിറ്റ് ചെയ്യണം. നാലു വര്‍ഷം കഴിയുമ്പോള്‍ പലിശയില്ലാതെ പണം തിരിച്ചു കിട്ടും. ഇതായിരുന്നു വ്യവസ്ഥ. 2016 നവംബര്‍ എട്ടിന് ഉറക്കം നഷ്ടപ്പെട്ട കുറേയാളുകള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് ഇന്നും ഉറക്കം തിരിച്ചുകിട്ടിയിട്ടില്ല. അവരില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുണ്ട്. മതസാമുദായിക നേതാക്കളുണ്ട്. മതതീവ്രവാദികളുണ്ട്. മാധ്യമമുതലാളിമാരുമുണ്ട്. അതിന്റെ ഏനക്കേടാണ് ഈ കാണുന്നതെല്ലാം.

.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com